National News

പൂജാരിമാരെ വിവാഹം ചെയ്യാന്‍ തയ്യാറാണോ? എങ്കില്‍ മൂന്ന് ലക്ഷം രൂപ സമ്മാനം ലഭിക്കും

തെലങ്കാനയില്‍ പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ വക മൂന്നുലക്ഷംരൂപ സമ്മാനം. ഇതുകൂടാതെ ഒരുലക്ഷം രൂപ വിവാഹാഘോഷം ഗംഭീരമാക്കാന്‍ നല്‍കും. ‘കല്യാണമസ്തു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതി നവംബറോടെ നിലവില്‍വരും.

“Lucifer”

താരതമ്യേന കുറഞ്ഞ വരുമാനക്കാരായ പൂജാരിമാരെ ജീവിതപങ്കാളികളാക്കാന്‍ യുവതികള്‍ മടികാണിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതെന്ന് തെലങ്കാന ബ്രാഹ്മിണ്‍ സംക്ഷേമ പരിഷദ് ചെയര്‍മാന്‍ കെ.വി. രാമനാചാരി പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ഉപദേശകന്‍കൂടിയാണ് രാമനാചാരി.

വധൂവരന്മാരുടെ പേരില്‍ മൂന്നുവര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായാണ് പണം അനുവദിക്കുക. മൂന്ന് വര്‍ഷത്തിനിടെ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാവരുതെന്നാണ് ഉദ്ദേശിക്കുന്നതെന്നും രാമനാചാരി പറഞ്ഞു.

സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസംമുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് കഴിഞ്ഞമാസം മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചിരുന്നു.

Related posts

ഹോപ് പ്ലാന്റേഷന് അഴിമതി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അടൂർ പ്രകാശിനുമെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്.

subeditor

ശബരിമലയിൽ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെ? സ്ത്രീകള്‍ക്ക് പ്രവേശനം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് സുപ്രീം കോടതി.

subeditor

പുലർച്ചെ 3 മണിക്ക് ബലമായി വീട്ടിൽ കയറി തലക്കു നേരെ തോക്കുചൂണ്ടി

subeditor

രാജ്യം മുഴുവന് താമര വിരിയും’; അഞ്ചോ പത്തോ അല്ല കുറഞ്ഞത് 50 വര്ഷമെങ്കിലും ബി.ജെ.പി അധികാരത്തിലിരിക്കുമെന്ന് അമിത് ഷാ

ഭീകരര്‍ക്ക് വ്യോമസേനാ താവളത്തിനുള്ളിൽ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട്.

subeditor

ഗള്‍ഫുകാരന്റെ ഭാര്യയെ നഗ്നഫോട്ടോ കാണിച്ച് ബ്ലാക്‌മെയില്‍; യുവതിയെ ലോഡ്ജില്‍ എത്തിച്ച്….ക്രൂര പീഡനം

രാജസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ ബലൂൺ കണ്ടെത്തിയത് പാക്കിസ്ഥാനിൽ നിന്നും വന്നതാണെന്ന് റിപ്പോർട്ട്.

subeditor

ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെകഴിയുന്ന ജയലളിതയെ ഗവർണറും മുഖ്യമന്ത്രി പിണറായിയും സന്ദർശിച്ചു

subeditor

സൗമ്യ വധക്കേസ്: കേസിലെ വിധി സർക്കാരിന്റെ വീഴ്‌ചയാണെന്ന് പറയാനാകില്ല

subeditor

ബലാൽസംഗകേസിൽ ജഗതിയേ വേട്ടയാടി, വിതുര പെൺ വാണിഭത്തിൽ ആളുമാറി പോലീസ് ജഗതിയേ പിടിക്കുകയായിരുന്നു

subeditor

അന്നവര്‍ പാകിസ്ഥാനില്‍ നിന്നും കുടിയേറിയവര്‍; ഇന്നവര്‍ ഇന്ത്യക്കാര്‍

subeditor12

“ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ”..ശരിക്കും ഇന്നസെന്റിന്‌ എന്തുപറ്റി?

pravasishabdam news