യൂസഫലിമാര്‍ക്ക് മാത്രം ബിസിനസ് മതിയോ, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റും പൂട്ടി

കേരളത്തിലെ ഏക പേപ്പര്‍ നിര്‍മ്മാണ ഫാക്ടറി ഇതാ പൂട്ടി വില്പനക്ക് ഒരുങ്ങുന്നു. കൊച്ചി വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി പൂട്ടിയിട്ട് ഇപ്പോള്‍ 8 മാസമായി. 9 മാസമായി തൊഴിലാളികള്‍ക്ക് ശംബളം ഇല്ല. കേരളത്തില്‍ അനേകം അച്ചടി മാധ്യമങ്ങള്‍ ഇപ്പോള്‍ അച്ചടിക്കാനുള്ള പേപ്പര്‍ കൊണ്ടുവരുന്നത് അന്യ സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും ആണ്. വിദേശത്ത് നിന്ന് വന്‍ തോതില്‍ ആണ് കേരലത്തില്‍ കൊച്ചി തുറമുഖം വഴി ന്യൂസ് പ്രിന്റ് ഇറക്കുമതി ചെയ്യുന്നത്. കേരളത്തില്‍ സ്വന്തമായുള്ള ഏക ന്യൂസ് പ്രിന്റ് ഫാക്ടറി പൂട്ടി ഇട്ടിട്ടാണ് നമ്മള്‍ വിദേശത്ത് നിന്നും പേപ്പര്‍ ഇറക്കുമതി ചെയ്യുന്നത്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത പേപ്പറില്‍ മനോരമ മുതല്‍ ചെറിറ്റ കുഞ്ഞന്‍ പത്രം വരെ ആയാലും പ്രിന്റ് ചെയ്ത് മലയാളികളുടെ കുത്തിനു പിടിച്ച് വര്‍ഷാ വര്‍ഷം വരി സംഖ്യ കൂട്ടി വാങ്ങിയാന്‍ ആര്‍ക്ക് എന്ത് ചേതം. പേപ്പര്‍ വാങ്ങാനുള്ള ചിലവ് കൂടിയാല്‍ അതും ജനം വഹിക്കണം. നമ്മുടെ സ്വന്തം ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി അടച്ച് പൂട്ടിയത് കേരളത്തിനു തുറക്കേണ്ടേ. ഉയര്‍ന്ന വിലക്ക് നമ്മള്‍ ന്യൂസ് പ്രിന്റ് വിദേശത്ത് നിന്നും വാങ്ങുന്നതിനു ഒരു പരിഹാരം വേണ്ടേ..

ഇപ്പോള്‍ പൂട്ടുന്നു എന്നു മാത്രമല്ല പിടിച്ചു നില്ക്കാന്‍ ആകാതെ വില്പനക്കും നീക്കം നടത്തുന്ന സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ

Loading...

കീഴില്‍ ഉള്ള കൊച്ചി വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയില്‍ 1500ഓളം തൊഴിലാളികളാണ്. ഇവരുടെ വേതനം എത്ര എന്നോ..വെറും ദിവസം 450 രൂപ. മണ്ണ് ചുമക്കുന്ന ബംഗാളിക്ക് പോലും 800ഉം 1000വും കൂലി ഉള്ളപ്പോഴാണ് കേരളത്തിലെ വന്‍ കിട ഫാക്ടറിയില്‍ കൂലി വെറും നക്കാപ്പിച്ച 450 രൂപ. ഈ നക്കാപിച്ച കൂലിക്ക് ജോലി ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെന്നും ഇതൊന്ന് തുറന്ന് കിട്ടിയാല്‍ മതി എന്നും തൊഴിലാളികള്‍ പറയുന്നു.

100 കോടി മുതല്‍ മുടക്കില്‍ കാല്‍ നൂറ്റാണ്ട് മുമ്പ് തുടങ്ങിയ ഈ ഫാക്ടറി ഇന്ന് ഇതു പോലെ കെട്ടി പൊക്കണം എങ്കില്‍ എത്ര കോടി രൂപ വേണം, എന്നാല്‍ 100 കോടിയില്‍ തുടങ്ങി വര്‍ഷം 100 കോടിയിലധികം ലാഭം സര്‍ക്കാരിനു ഉണ്ടാക്കി നല്കിയ ഫാക്ടറി ആയിരുന്നു ഇത്. ഇപ്പോള്‍ ഈ ഫാക്ടറി പൂട്ടാന്‍ കാരണം പ്രവര്‍ത്തിക്കാനും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും പണം ഇല്ല. മൂല ധനം ഇല്ല. പണം ഇല്ലാതെ മുന്നോട്ട് പോകാന്‍ ആകുന്നില്ല. അത്യാവശ്യമായി കുറച്ച് പണം കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സഹായിക്കണം. അങ്ങിനെ സഹായിച്ചാല്‍ ഒരു രൂപക്ക് അടുത്ത മാസം 2 രൂപ ലാഭയ്ം ഉണ്ടാക്കാം എന്ന് വിദഗദര്‍ പറയുന്നു. കാരണം ഇപ്പോള്‍ 10 % ആണ് ന്യൂസ് പ്രിന്റ് ഇറക്കുമതിക്ക് ചുമത്തുന്നത്. നമ്മുടെ നാട്ടില്‍ ഉല്പാദിപ്പിച്ചാല്ക് വില 10%ത്തില്‍ താഴ്ത്തി വില്ക്കാം. വിപണി മുഴുവന്‍ പിടിച്ചെടുക്കാം. അതിനാല്‍ കേരളത്തില്‍ ഈ ഫാക്ടറി എങ്ങിനെയും നിലനിര്‍ത്തണം. പ്രവര്‍ത്തിക്കാന്‍ മൂലധനം അല്പം കടമായി എങ്കിലും കേന്ദ്രമോ കേരളമോ കൊടുക്കണം. അല്ലെങ്കില്‍ നഷ്ടം കേരളത്തിനായിരിക്കും.

കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി അടച്ചു പൂട്ടിയതിന്റെ ദുരന്തം ആദി വാസികള്‍ മുതല്‍ കരാറുകാര്‍ , തൊഴിലാളികള്‍ എല്ലാവരും അനുഭവിക്കുകയാണ്. ആദിവാസികള്‍ ആയിരുന്നു ഈറ്റയും മുളയും ഒക്കെ ശേഖരിച്ച് കരാറുകാര്‍ക്ക് കൊടുത്തിരുന്നത്. അവര്‍ പട്ടിണിയില്‍ ആയി. രണ്ടാമത് കരാറുകാര്‍. അനവധി മേഖലയില്‍ കരാര്‍ എടുത്തവര്‍ എല്ലാം ലക്ഷങ്ങളും കോടികളും കിട്ടാതെ ആത്മഹത്യയുടെ വക്കിലാണ്. കരാറുകാര്‍ക്ക് പണം കൊടുക്കുന്നില്ല. തൊഴിലാളികള്‍ 1500ഓളം. 9മാസമായി അവരെല്ലാം പട്ടിണിയിലാണ്. ഇതിനെല്ലാം പുറമേ കച്ചവടക്കാര്‍, വാഹന തൊഴിലാളികള്‍ ഇവരെല്ലാം ആകെ ബുദ്ധിമുട്ടിലാണ്. അതിനേക്കാള്‍ എല്ലാം ഉപരി വിദേശത്ത് നിന്നും ന്യൂസ് പ്രിന്റ് വാങ്ങി അച്ചടിച്ച് മലയാളികളേ വായിപ്പിക്കുന്ന ദിന പത്രങ്ങള്‍ ഈ വിഷയത്തില്‍ ഉണരണം. കേരളത്തില്‍ നിന്നും അച്ചടി പേപ്പര്‍ വാങ്ങി പണം കുറച്ച് ജനങ്ങള്‍ക്ക് ദിനപത്രം വിതരണം ചെയ്യാന്‍ ഉള്ള ഈ സ്ഥാപനം നിലനിര്‍ത്തണം. ഇന്ത്യയില്‍ ഏറ്റവും അധികം പേജില്‍ ഇറക്കുന്ന പത്രങ്ങള്‍ക്ക് പോലും മലയാള പത്രങ്ങളുടെ അത്ര വിലയില്ല. വിദേശത്ത് പരസ്യ കാശിലൂടെ മുടക്കു മുതലും ലാഭവും ഉണ്ടാക്കി ദിനപത്രങ്ങള്‍ വെറുതേയാണ് ജനങ്ങള്‍ക്ക് കൊടുക്കുന്നത്. ആ അവസരത്തിലാണ് 4000 വരെ പത്രം വരുത്തുന്ന വകയില്‍ മലയാളി വര്‍ഷം കൊടുക്കേണ്ടിവരുന്നത്. എല്ലാത്തിലും ഉപരി കേരളത്തില്‍ ഇങ്ങിനെ ഗുണം പിടിക്കാതെ വന്‍ ബിസിനസുകള്‍ പോലും പൂട്ടി പോയാല്‍ പിന്നെ ആരും ഒരു പരിപാടിക്കും വരില്ല. ആകെ എം.എ യൂസഫലിമാരുടെ ഹോട്ടലും, മാളുകളും മാത്രമാകും ബിസിന്‍സ് എന്നത്