ചരിത്രത്തിലേക്ക്, കൊച്ചിയില്‍ നിന്ന് മംഗളൂരുവിലേക്ക് പ്രകൃതി വാതകം ഒഴുകിത്തുടങ്ങി

Pipe-Line....
Pipe-Line....

പതിറ്റാണ്ടുകാലത്തെ അധ്വാനത്തിനൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് കൊച്ചി- കൂറ്റനാട് – മംഗളുരു പൈപ്പ് ലൈന്‍ പൂര്‍ത്തിയായത്. ചരിത്രം സാക്ഷിയായി പുതുവൈപ്പ് ടെര്‍മിനലില്‍ നിന്ന് മംഗളൂരു വ്യാവസായിക മേഖലയിലേക്ക് പ്രകൃതി വാതകം എത്തിത്തുടങ്ങി. ഇന്നലെ രാത്രി 7.05നാണ് വാതകം മംഗളൂരുവില്‍ ലഭ്യമായത്.
ഒട്ടേറെ വിവാദങ്ങളും പ്രതിസന്ധികളും തരണം ചെയ്താണ് കൊച്ചിയില്‍ നിന്നും മംഗളൂരുവിലേക്ക് പ്രകൃതി വാതകം എത്തുന്നത്.

2007 മുതല്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വടക്കന്‍ കേരളത്തില്‍ സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വരെ കാര്യങ്ങളെത്തി. സ്ഥലമേറ്റെടുപ്പിനെ ചൊല്ലി പദ്ധതിയുടെ ഭാവി തന്നെ ഒരു ഘട്ടത്തില്‍ സംശയത്തിലായിരുന്നു. എന്നാല്‍ പ്രതിഷേധം അയഞ്ഞതോടെ പദ്ധതിക്കായുള്ള തുടര്‍പ്രവര്‍ത്തനങ്ങളും വേഗത്തിലായി.

Loading...
Line
Line

443 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പൈപ്പ് ലൈനിന്‍റെ 408 കിലോമീറ്റര്‍ കേരളത്തിലും 35 കിലോമീറ്റര്‍ കര്‍ണാടകത്തിലുമാണ്. 17ലക്ഷത്തിലധികം വീടുകളിലും, 597 സിഎന്‍ജി സ്റ്റേഷനുകളിലും പ്രകൃതി വാതകമെത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡിന് തന്നെയാണ് വയനാട് ഉള്‍പ്പടെ ഏഴ് ജില്ലകളിലും വിതരണത്തിനുള്ള ചുമതല.

മംഗളൂരുവില്‍ ആദ്യം വാതകം സ്വീകരിക്കുന്നത് രാസവള നിര്‍മ്മാണ ശാലയായ മാംഗ്ളൂര്‍ കെമിക്കല്‍സ് ആന്‍്റ് ഫെര്‍ട്ടിലൈസേഴ്സ് ആണ്. കൂടുതല്‍ വ്യവസായശാലകള്‍ എല്‍.എന്‍.ജിയിലേക്ക് മാറുകയും സിറ്റി ഗ്യാസ് പദ്ധതി വ്യാപകമാകുകയും ചെയ്യുന്നതോടെ സംസ്ഥാന സര്‍ക്കാറിന് 900 കോടിയോളം രൂപ നികുതിയിനത്തില്‍ ലഭിക്കും.

Pipe Line
Pipe Line

പൈപ്പ് ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയായി എട്ടാം ദിവസമാണ് ഗ്യാസ് പ്രവഹിച്ചത്. വ്യവസായ ശാലകള്‍ക്ക് മാത്രമല്ല, ഓട്ടോ ടാക്‌സി മേഖലയിലുള്ളവര്‍ക്കും ഈ പ്രകൃതി വാതകം ഉപയോഗിച്ച്‌ ലാഭകരമായി വാഹനമോടിക്കാം. 53 രൂപയുടെ വാതകം ഉപയോഗിച്ചാല്‍ 50 കിലോമീറ്ററോളം സഞ്ചരിക്കാം. ഇന്ധനക്ഷമത 40- 45 ശതമാനത്തോളം വര്‍ധിക്കും. പ്രധാന പൈപ്പ് ലൈന്‍ തൃശൂര്‍ അതിര്‍ത്തിയായ കൂറ്റനാട് വച്ച്‌ രണ്ടായി പിരിയും.

ഒന്ന് മംഗലാപുരത്തേക്കും മറ്റൊന്ന് കോയമ്ബത്തൂരിലേക്കും. കോയമ്ബത്തൂര്‍ ലൈനില്‍ വാളയാര്‍ വരെയുള്ള ആദ്യഘട്ടം ജനുവരിയില്‍ കമ്മീഷന്‍ ചെയ്യും.
ഗള്‍ഫിലുള്‍പ്പെടെ ലഭിക്കുന്ന പ്രകൃതിവാതകം ദ്രവരൂപത്തിലാക്കി കപ്പലില്‍ കൊച്ചിയിലെ ടെര്‍മിനലില്‍ എത്തിക്കും. വാതകമായി സംഭരിക്കുന്ന പ്രകൃതി വാതകത്തെ (മീഥൈന്‍ സി എച്ച്‌ 4, ഇഥൈന്‍ സി 2, എച്ച്‌ 6 മിശ്രിതം ) പ്ലാന്‍്റില്‍ മൈനസ് 162 ഡിഗ്രിയില്‍ തണുപ്പിച്ചാണ് കുഴലിലൂടെ കടത്തിവിടുന്നത്.