ചരിത്രം ഇവിടെ വഴി മാറും, അമ്മയെക്കാള്‍ വെറും 2 വയസിന് ഇളയതാണ് മകള്‍

Baby-Girl..
Baby-Girl..

കേൾക്കുമ്പോൾ അത്ഭുതംമായി തന്നെ തോന്നാം എന്നാൽ കാര്യമിതാണ്.ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത മോളി എവറെറ്റ് ഗിബ്സണ്‍ എന്ന കുഞ്ഞ് അമ്മയെക്കാള്‍ വെറും 2 വയസിന് മാത്രം ഇളയതാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലെ. എന്നാല്‍ സംഗതി സത്യമാണ്.ഒക്ടോബര്‍ 26നാണ്. എന്നാല്‍. കഴിഞ്ഞ 27 വര്‍ഷമായി ശീതികരിച്ച്‌ സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴി‌ഞ്ഞ ഫെബ്രുവരി 10നാണ് ടിനയുടെ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിച്ചത്.

baby-girl
baby-girl

ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും ഒരു കുഞ്ഞ് പിറക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഒഫ് ടെന്നസീ പ്രിസ്റ്റണ്‍ മെഡിക്കല്‍ ലൈബ്രറി അധികൃതര്‍ പറയുന്നു. അതേസമയം ഇതിന് മുമ്ബ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയത് മോളിയുടെ മൂത്ത സഹോദരിയായ എമ്മ വ്രെന്‍ ഗിബ്സണ്‍ ആണ്. ടിന – ബെന്‍ ഗിബ്സണ്‍ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ ജനനവും ശീതീകരിച്ച്‌ സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ്.

Loading...

2017ലാണ് എമ്മ ജനിച്ചത്. 1992 ഒക്ടോബര്‍ മുതല്‍ സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്നാണ് എമ്മയുടെ ജനനം. അതായത് 25 വര്‍ഷം ശീതീകരിച്ച ഭ്രൂണാവസ്ഥയില്‍ നിന്നാണ് എമ്മ 2017ല്‍ ജനിച്ചത്. ശീതീകരിച്ച്‌ സൂക്ഷിച്ചിരുന്ന ഈ രണ്ട് ഭ്രൂണങ്ങളും ജനിതകപരമായി സഹോദരങ്ങള്‍ ആണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ചപ്പോള്‍ മോളിയ്ക്ക് 27 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.മോളിയുടെയും എമ്മയുടെയും അമ്മയായ ടിനയുടെ പ്രായം ഇപ്പോള്‍ 29 ആണ്.

Babay Girl
Babay Girl

1991 ഏപ്രിലിലാണ് ടിന ജനിച്ചത്. അതേ സമയം, 1992 ഒക്ടോബറില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്നാണ് ഇപ്പോള്‍ മോളി ജനിച്ചിരിക്കുന്നത്. അതായത് ഒരര്‍ത്ഥത്തില്‍, അമ്മയായ ടിനയെക്കാള്‍ വെറും 2 വയസിന് ഇളയതാണ് മോളി.വിവാഹം കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാതെ വന്നതോടെ ടിന – ബെന്‍ ഗിബ്സണ്‍ ദമ്ബതികള്‍ എംബ്രിയോ അഡോപ്റ്റേഷന്‍ എന്ന നൂതന ചികിത്സാ രീതിയെ ആശ്രയിക്കുന്നത്. തുടര്‍ന്നാണ് ദമ്ബതികള്‍ക്ക് എമ്മയും മോളിയും ജനിച്ചത്.