എച്ച്ഐവി ബാധിതനായ യുവാവ് മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി

ചെന്നൈ എച്ച്ഐവി ബാധ പകരില്ലെങ്കിലും അത് ബാധിച്ചവനെ സമൂഹം എന്നും ഒറ്റപ്പെടുത്തുന്നു. സമൂഹം എത്രയൊക്കെ തന്നെ പുരോ​ഗമിച്ചാലും മനുഷ്യന്റെ ഈ ചിന്താ​ഗതിക്ക് മാറ്റം വരില്ല എന്നതിന് തെളിവായി ഒരു വാർത്ത എത്തിയിരിക്കുകയാണ്.

സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലുകളെ ഭയന്ന് എച്ച്ഐവി ബാധിതനായ യുവാവ് മക്കളെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തി. തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തമിഴ്നാട് അന്തിയൂര്‍ സ്വദേശിയായ സിക്കാരന് (37) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എച്ച്ഐവി ബാധ സ്ഥിതീകരിച്ചത്.

15 ഉം 12 ഉം വയസുള്ള തന്‍റെ രണ്ടു പെണ്‍മക്കള്‍ക്കും വിഷം കലര്‍ത്തിയ ഭക്ഷണം കൊടുത്തതിന് ശേഷമാണ് യുവാവ് കഴിച്ചത്. ബോധമില്ലാതെ മൂന്നുപേരും കിടക്കുന്നത് കണ്ട അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മക്കള്‍ മരണപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിക്കാരനെ ഭാര്യ ഉപേക്ഷിച്ചത്.

ഇതിനെ തുടര്‍ന്ന് മക്കളുടെയും കൂടെയാണ് സിക്കാരന്‍ താമസിച്ചിരുന്നത്. ഗുരുതരാവസ്ഥയിലുള്ള സിക്കരന്‍ ചികിത്സയിലാണ്. സിക്കാരനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Top