തന്റെ മുന്നില്‍വച്ച് ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെട്ടു;ആത്മഹത്യ ചെയ്ത ഹോക്കിതാരം ശ്യാമിലിയുടെ ഡയറി പുറത്ത്

കൊച്ചി/ ഇടപ്പള്ളി പോണേക്കരയില്‍ ആത്മഹത്യ ചെയ്ത ഹോക്കിതാരം ശ്യാമിലിയുടെ ഡയറി കണ്ടെടുത്തു. ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡറിയില്‍ ഉള്ളത്. ഏപ്രില്‍ 25നാണ് ശ്യാമിലി ആത്മഹത്യ ചെയ്യുന്നത്.

തനിക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് ശ്യാമിലി ഡയറിയില്‍ കുറിക്കുന്നുണ്ട്. തന്റെ ഫ്രണ്ടുമായി തന്റെ മുന്നില്‍ വച്ച് സെക്‌സ് ചെയ്യുകയും അങ്ങോട്ട് തന്നെ നിര്‍ബന്ധിച്ച് വിളിപ്പിക്കുകയും ചെയ്യുമായിരുന്നു. ഭര്‍ത്താവ് സെക്‌സ് വീഡിയോ കാണിക്കും.ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അത് താനും പറയണം. നിര്‍ബന്ധിച്ച് ലഹരി വസ്തുക്കള്‍ തരുമായിരുന്നുവെന്നും ശ്യാമിലി ഡയറിയില്‍ എഴുതിയിട്ടുണ്ട്.

Loading...

തന്റെ പേരില്‍ ഫേയ്‌സ്ബുക്ക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായി ഭര്‍ത്താവ് ചാറ്റു ചെയ്യാറുണ്ടെന്നും ശ്യാമിലി ഡയറിയില്‍ പറയുന്നു. എല്ലാം സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ച് ചോദിച്ച് പലപ്പോഴും വഴക്കിട്ടുട്ടുണ്ടെന്നും ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്നത് വലിയ പീഡനങ്ങളാണെന്നും ശ്യാമിലി ഡയറിക്കുറിപ്പില്‍ പറയുന്നു.

എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് മേയ് മാസത്തല്‍ നടന്ന ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇരിക്കെയാണ് ശ്യാമിലി ആത്മഹത്യ ചെയ്തത്. പോലീസ് അന്വേഷണം നടത്തിവരുകയാണ്. തുടര്‍ നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രിതഷേധിച്ച് കുടുംബം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.