മലമ്പാമ്പിനെ ഉപദ്രവിച്ച് വീഡിയോ പ്രകടനം,യുവാക്കള്‍ക്ക് വനംവകുപ്പ് പിഴയിട്ടു

കോയമ്പത്തൂര്‍: മലമ്പാമ്പിനെ ഉപദ്രവിക്കുകയും വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ക്ക് വനംവകുപ്പ് പിഴയിട്ടു. കോയമ്പത്തൂര്‍ നരസിപുരത്തെ മനോജ് (25), വിജയ് (27) എന്നിവരും മറ്റു നാലുപേരുമാണ് പിടിയിലായത്. റോഡരുകിലെ പെരുമ്പാമ്പിനെയാണ് ഇവര്‍ ഉപദ്രവിച്ചത്. കുറ്റാലത്തെ വനഭദ്ര കാളി അമ്മന്‍ ക്ഷേത്രത്തില്‍ എത്തുന്നതിനിടെയാണ് ഇവര്‍ റേഡരുകില്‍ കണ്ട പെരുമ്പാമ്പിനെ ഉപദ്രവിച്ചത്.കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങിയ പാമ്പിന്റെ വാലില്‍ പിടിച്ചു വലിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

യുവാക്കളുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോളുവാംപട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആരോഗ്യ സ്വാമിയുടെ നേതൃത്വത്തില്‍ ആറുപേരുടെയും പേരില്‍ കേസെടുത്തു.കോയമ്പത്തൂര്‍ ഡിഎഫ്ഓ വെങ്കിടേഷിന്റെ നിര്‍ദ്ദേശമനുസരിച്ച് 5000 രൂപ വീതം പിഴ ഈടാക്കിയ ശേഷം യുവാക്കള്‍ക്ക് മുന്നറിയിപ്പുനല്‍കി വിട്ടയച്ചു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പോളുവാംപട്ടി ഫോറസ്റ്റ് റേഞ്ചര്‍ ആരോഗ്യ സ്വാമിയുടെ നേതൃത്വത്തിലാണ് യുവാക്കളെ കണ്ടെത്തിയത്.

Loading...