ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ച്‌ കൊന്നു

ഹോളിവുഡ്: പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച്‌ കൊന്നു. ഇ. ആര്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രശസ്തയായ നടിയാണ് വസേന മാര്‍ക്കസ്. നടിക്ക് മാനസികവും ശാരീരികവുമായ പ്രശ്‌നം ഉണ്ടെന്ന് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടി താമസിക്കുന്നിടത്ത് എത്തിയത്.

Loading...

എന്നാല്‍ നടി ആത്മഹത്യാഭീഷണി മുഴക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടി തോക്ക് താഴെയിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ബിബി വിഭാഗത്തില്‍പ്പെട്ട സെമി ഓട്ടോമാറ്റിക് റൈഫിളിനോട് സാമ്യമുള്ള കളിത്തോക്കാണ് നടിയുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ ഇതു യഥാര്‍ത്ഥ തോക്കാണെന്ന് കരുതിയാണ് പോലീസ് തിരികെ വെടിവെച്ചത്.