മാഡ്രിഡ് (സ്പെയിന്‍): ഇവരെ എങ്ങനെ തടയും? ഒരു ജലപീരങ്കിയും, കണ്ണീര്‍ വാതകവും, ലാത്തിച്ചാര്‍ജും, വെടിവെയ്പ്പും ഒന്നും ഇവര്‍ക്കെതിരെ ഏല്‍ക്കില്ല. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഹോളോഗ്രാം ഉപയോഗിച്ച് സ്പാനീഷ് പാര്‍ലമെന്റിനു മുമ്പില്‍ പ്രതിഷേഷ പ്രകടനം നടത്തി. അവരുടെ ജാഥ പോലീസുകാര്‍ക്കിടയിലൂടെ, ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു തടസ്സവുമില്ലാതെ നീങ്ങി. ഗവണ്മെന്റ് പാസാക്കുന്ന പുതിയ പൗരസ്വാതന്ത്ര്യ നിയമങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. പുതുതായി കൊണ്ടുവരുന്ന നിയമങ്ങള്‍ അവരുടെ പൗരസ്വാതന്ത്ര്യം അപകടത്തിലാക്കുമെന്ന് അവര്‍ ഭയക്കുന്നു.

സ്പെയിനില്‍ ഗവണ്മെന്റ് മന്ദിരങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധം നടത്തുന്നത് ശിക്ഷാര്‍ഹമാണ്. അതിനാലാണ് ഇവര്‍ ഇത്തരം ഹോളോഗ്രാമിന്റെ സഹായം തേടി പ്രതിഷേധം സംഘടിപ്പിച്ചത്. ലേസര്‍ പ്രകാശധാരയുടെ പ്രത്യേക പ്രകിരണത്താല്‍ രൂപപ്പെടുത്തുന്ന ത്രിമാന ഛായാചിത്രമാണ് ഹോളോഗ്രാം. ലോകത്തില്‍ ഇതൊരു ചരിത്രസംഭവമായി എന്നതിന്റെ ആഹ്ലാദത്തിലാണ് പ്രതിഷേധക്കാര്‍.

Loading...