മഴ വീണ്ടും ശക്തമായി, 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Loading...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണല്‍ കോളെജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കു അവധി ബാധകമാണ്. ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Loading...

വയനാട്ടില്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരള സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവെച്ചു. പിഎസ് സിയുടെ വകുപ്പ് തല പരീക്ഷകളും, തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന ബിഫാം സ്പോട്ട് അഡ്മിഷനും മാറ്റിവെച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഒന്‍പതാം സെമസ്റ്റര്‍ ബിബിഎ-ബികോം, എല്‍എല്‍ബി സ്പെഷ്യല്‍ സപ്ലമെന്ററി പരീക്ഷകളും മാറ്റിവെച്ചവയില്‍ ഉള്‍പ്പെടുന്നു.