തിരുവനന്തപുരം: ലോക്ക്ഡൗൺ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ ഏഴ് ദിവസം ഡ്യൂട്ടി ഏഴ് ദിവസം വിശ്രമം എന്ന സംവിധാനം പോലീസിനൊപ്പം ജോലി ചെയ്യുന്ന ഹോം ഗാര്‍ഡുമാര്‍ക്കും ബാധകമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പൊലീസുകാരുടെ ഡ്യൂട്ടി ഏഴ് ദിവസം ജോലി, ഏഴ് ദിവസം വിശ്രമം എന്ന രീതിയിൽ പുനക്രമീകരിച്ചെങ്കിലും പൊലീസിൻ്റെ പ്രവർത്തനത്തെ അതു ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പൊലീസുകാരുടെ ഡ്യൂട്ടി പുനക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് വൈറസിനെതിരായ ഒന്നാം നിര പോരാളികൾ എന്ന നിലയിലാണ് പൊലീസുകാരുടെ ഡ്യൂട്ടി പുനക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
കൊവിഡ്19 പശ്ചാത്തലത്തിലാണ് പൊലിസിന്റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തിയത്. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് പോലീസ് മേധാവി മാറ്റം വരുത്തിയത്. സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയായിരുന്നു.