ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം നേരത്തെ കൊവിഡില്‍ നിന്ന് മുക്തനായിരുന്നു.അദ്ദേഹം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ നിരീക്ഷിക്കുന്നത്.കുറച്ചു ദിവസങ്ങളായി അമിത് ഷായ്ക്ക് ക്ഷീണവും ശരീര വേദനയുമുണ്ടായിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേസമയം തന്നെ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് തന്നെ തന്റെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു അമിത്ഷാ രണ്ടാഴ്ചയോളം ചികിത്സ തേടിയിരുന്നത്.ശേഷം അമിത് ഷായിക്ക് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്.