ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും : ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ ക​രു​ത​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും

തി​രു​വ​ന​ന്ത​പു​രം: കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശം പ​ല​രും ലം​ഘി​ക്കു​ന്ന​താ​യുള്ള റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​ദേ​ശം . ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ പേ​ര്‍ സംസ്ഥാനത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ഇതിനായി ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഉപയോഗിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വാര്‍ഡ് തല സമിതികള്‍, ബൈക്ക് പട്രോള്‍, ജനമൈത്രി പോലീസ് എന്നിവരുടെ പരിശോധനയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. നി​രീ​ക്ഷ​ണം ലം​ഘി​ക്കു​ന്ന​വ​രെ സ​ര്‍​ക്കാ​ര്‍ ക​രു​ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ക്കും. വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ പേ​ര്‍ യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി. നിരീക്ഷണത്തില്‍ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാര്‍ മറ്റുവീടുകള്‍ സന്ദര്‍ശിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകള്‍ തടയുന്നതിനായി വാഹനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തും. ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Loading...

വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ മാസ്ക് ഉപയോഗിക്കുകയും ഹെല്‍മെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ മാസ്ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.