ഹണിട്രാപ് സംഘത്തെ പോലീസ് പൊക്കി, പിടിയിലാവരില്‍ മൂന്ന് സ്ത്രീകളും ഒരു പുരുഷനും

ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭോപ്പാലിലാണ് സംഭവം. രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും ഭോപ്പാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്‍ഡോറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതിനാല്‍ ഇവരെ ഇന്‍ഡോര്‍ പൊലീസിന് കൈമാറി. ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളോ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളോ ഇതുവരേയും ലഭ്യമായിട്ടില്ല.

പല പ്രമുഖരുമായും അടുപ്പം സ്ഥാപിച്ച് ഇവരുടെ ഒപ്പമുള്ള കിടപ്പറ രംഗങ്ങളോ സ്വകാര്യ രംഗങ്ങളോ പകര്‍ത്തിയ ശേഷം വില പേശുകയാണ് സംഘം ചെയ്യുന്നത്. പുറത്തായാലുള്ള നാണക്കേട് ഭയന്ന് ആരും പരാതിക്കും മുതിരാറില്ല. ഇത് സംഘത്തിന് ഗുണം ചെയ്തു.