ഫോണ്‍കെണി കേസ്: മാധ്യമപ്രവര്ത്തകന് നീതി തേടി കോടതിയില്‍

മംഗളം ചാനലിൽ മന്ത്രിയുടെ മന്ത്രി എ.കെ. ശശീന്ദ്രന്റേതെന്ന പേരില്‍ വിവാദ ഫോണ്‍ സംഭാഷണം പ്രക്ഷേപണം ചെയ്തതിനു തടവറയുടെ കൈപ്പറിഞ്ഞ മാധ്യമപ്രവർത്തകൻ നീതി തേടി ഹൈ കോടതിയിൽ. മന്ത്രിയും ഇരയും ഒത്തുതീർപ്പിലെത്തിയ പൂച്ചക്കുട്ടി വിവാദം മാധ്യമജീവിതത്തിലെ കറുത്ത വരയായി ഏറ്റുവാങ്ങേണ്ടി വന്ന മാധ്യപ്രവർത്തകനും മംഗളം ചാനൽ ന്യൂസ് എഡിറ്ററുമായ പ്രദീപ് എസ് വി ആണ് കേസ് സി ബി ഐ ക്കു വിടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അഭിഭാഷകനായ സിയാദ് ആണ് പ്രദീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. തുടർന്ന് ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ഫെബ്രുവരി 15 ഈ കേസിനെ സംബന്ധിച്ച് നിർണ്ണായകമായിരിക്കുമെന്നാണ് അഭിഭാഷകർ പറയുന്നത്.
നേരത്തെ ഫോണ്‍ കെണിയില്‍ കുടുങ്ങി ശശീന്ദ്രന് രാജി വെക്കുന്നതിന് കാരണമായ വാര്‍ത്ത താന്‍ അവതരിപ്പിച്ചത് തന്നെ പൂര്‍ണമായും പറഞ്ഞ് വിശ്വസിപ്പിച്ചതുകൊണ്ടാണെന്ന് പ്രദീപ് വ്യക്തമാക്കിയിരുന്നു. താന്‍ പൂര്‍ണമായും മാധ്യമധര്‍മ്മം പാലിച്ചിരുന്നുവെന്നും മനസ്സു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രദീപ് വെളിപ്പെടുത്തിയിരുന്നു. രാജി വെച്ച മന്ത്രിയുടെ രാഷ്ട്രീയ ധാര്‍മ്മികതയില്‍ തനിക്ക് ബഹുമാനം മാത്രമാണുണ്ടായിരുന്നതെന്നും ഇദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
സത്യസന്ധമെന്ന് കരുതി അവതരിപ്പിച്ച വാര്‍ത്തയിലാണ് താന്‍ പ്രതിയാക്കപ്പെട്ടതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഈ വാര്‍ത്തയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടു വരുന്നതിനും പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഓഡിയോ ക്ലിപ്പില്‍ കേട്ട യഥാര്‍ത്ഥ ശബ്ദത്തിന്റെ ഉടമ ആരാണെന്നും യഥാര്‍ത്ഥ ഉത്തരവാദികളെ പുറത്തു കൊണ്ടു വരുന്നതിന് നടപടിയെടുക്കുമോയെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എ.കെ.ശശീന്ദ്രനോട് പ്രദീപ് ചോദിച്ചിരുന്നു.
നേരത്തെ ഫോണ്‍കെണി കേസില്‍ കുടുങ്ങി രാജി വെക്കേണ്ടി വന്ന ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പരാതിക്കാരി പരാതി പിന്‍വലിച്ചതിനാല്‍ മന്ത്രിസ്ഥാനത്തു തിരിച്ചെത്തിയിരുന്നു. വാര്‍ത്തയുടെ സത്യാവസ്ഥ അറിയുന്നതിനും നീതി ലഭിക്കുന്നതിനും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് കോടതിയെ സമീപിച്ചത് വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും.