എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോംഗ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് എര്‍പ്പെടുത്ത് ഹോങ്കോംഗ്. ഇന്ത്യയില്‍ കോവിഡ് ദിനംപ്രതി വര്‍ദ്ധിക്കുകയും യാത്രക്കാരില്‍ തിലര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ഹോങ്കോംഗ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലികമായി അനുമതി നിഷേധിച്ചിരിക്കുന്നത്.

ഒക്ടോബര്‍ മൂന്ന് വരെയാണ് വിലക്ക്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറെങ്കിലും മുന്‍പ് നടത്തിയ കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാത്രമെ ഇന്ത്യക്കാരെ ഹോങ്കോംഗിലെത്താന്‍ അനുവദിക്കൂവെന്ന് അവര്‍ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്ക് ഓഗസ്റ്റിലും ഹോങ്കോംഗ് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Loading...