വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കും; ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴ

Loading...

കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളിലാകും താപനില വര്‍ധിക്കുക. മറ്റ് ജില്ലകളില്‍ സാധാരണ നിലയിലായിരിക്കും.

പാലക്കാട് ഇന്ന് 38 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യത.

Loading...