ചായയ്ക്ക് കൊഴുപ്പ് കൂട്ടാന്‍ പാലിനൊപ്പം കവറും തിളപ്പിക്കുന്നു… ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പുറത്തു നിന്നും ആഹാരം കഴിക്കുന്നത് ഇപ്പോള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചായ മുതല്‍ തുടങ്ങുന്നു മായം കലര്‍ത്തല്‍.

ചാലക്കുടിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിധം പാല്‍ തിളപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കവറുകളോടെ പാല്‍ പാത്രത്തിലിട്ട് തിളപ്പിക്കുന്നതാണ് ഇവിടത്തെ രീതി. ഈവിധം ചെയ്താല്‍ ചായക്ക് കൊഴുപ്പ് കൂടുമത്രെ.

Loading...

ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഹെല്‍ത്ത് സൂപ്രണ്ടിന്റെ ശ്രദ്ധയില്‍പ്പെട്ട് അന്വേഷിച്ചപ്പോള്‍ ചായക്കാരന് പറ്റിയ അബദ്ധമെന്ന് പറഞ്ഞ് അധികൃതര്‍ രക്ഷപെട്ടെന്നാണ് അറിയുന്നത്. മേലില്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ സൂപ്രണ്ട് നടപടിയൊന്നും സ്വീകരിച്ചില്ല. എന്നാല്‍ വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഹോട്ടലില്‍ നിന്നും അകലം പാലിക്കുന്നുണ്ട്.