ടിക്ക് ടോക്ക് പ്രണയം, നാടുവിട്ട കമിതാക്കള്‍ പിടിയില്‍

പോത്തന്‍കോട്: സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരത്തില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങുന്ന വീട്ടമ്മമാരുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് സംഭവിച്ചത്.

ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട് പിന്നീട് ഈ പരിചയം പ്രണയമായതോടെ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉക്ഷേിച്ച് വീട്ടമ്മ കാമുകനൊപ്പം പോവുകയായിരരുന്നു. ഇരുവരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വട്ടപ്പാറ വെറ്റിനാട് സ്വദേശി അഞ്ജു കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ എന്നിവരാണ് പിടിയിലായത്. 28 വയസ്സുള്ള അഞ്ജു 24കാരനായ സരുണിനൊപ്പം പോവുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Loading...

യുവതിയെ കാണാനില്ലെന്ന് അമ്മയും ഭര്‍ത്താവും വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥിരമായി യുവതി ടിക് ടോക് ഉപയോഗിക്കുമായിരുന്നു. ആറു മാസം മുന്‍പാണ് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായ സരുണുമായി അഞ്ജു അടുക്കുന്നത്.

ടിക്ക് ടോക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ അടുപ്പം പ്രണയമായി മാറുകയായിരുന്നു. കഴിഞ്ഞ മാസം 28ന് ഭര്‍ത്താവ് ജോലിക്ക് പോയതോടെ ആ സമയം യുവതി മക്കളെ വീടിനുള്ളിലാക്കി കാമുകനെ കാണാന്‍ കോട്ടയത്തെത്തി. ഇവിടെ വച്ചാണ് സരുണിനെ ആദ്യമായി നേരില്‍ കാണുന്നതും. മൊബൈല്‍ വഴിയുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിളിച്ചു വരുത്തുകയായിരുന്നു.

അതേസമയം 21കാരനായ യുവാവ് പ്രണയബന്ധത്തില്‍ നിന്നും പിന്നോട്ട് പോയതാണ് 25കാരിയായ യുവതി തേടിയെത്തിയതെന്നും വിവരമുണ്ട്. പ്രണയത്തില്‍നിന്നും പിന്മാറാന്‍ ശ്രമിച്ച കാമുകനെ നേരില്‍ കാണാന്‍ ആരോഗ്യ പ്രവര്‍ത്തകയുടെ റോളില്‍ വേഷം മാറി പര്‍ദ്ദ ധരിച്ചെത്തിയ യുവതിയെ സമീപത്തെ സ്ത്രീകളാണ് കുടുക്കിയത്. യുവതിയുമായുള്ള പ്രണയം മടുത്ത വിദ്യാര്‍ഥിയായ ഇരുപത്തൊന്നുകാരന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാതായി. മുമ്പ് സംസാരിച്ചപ്പോഴെല്ലാം യഥാര്‍ഥ പേര് മറച്ചുവച്ചാണ് യുവാവ് കാമുകിയോട് പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടിലെ വിളിപ്പേര് മറ്റൊന്നാണ്. ഇതറിയാതെ യുവതി പങ്ങാരപ്പള്ളിയിലെത്തുകയും ആരോഗ്യ പ്രവര്‍ത്തകയായി അഭിനയിച്ച വീടുകള്‍ കയറി ഇറങ്ങിയതെന്നാണ് വിവരം.

അതേസമയം സമാനമായ മറ്റൊരു സംഭവം ഉണ്ടായി. ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് കിട്ടിയത് നല്ല പണിയാണ്. സുഹൃത്തിനെയും കാത്ത് മണിക്കൂറുകളോളം പെണ്‍കുട്ടി റോഡരികില്‍ നിന്നു. ഒടുവില്‍ പിങ്ക് പോലീസ് എത്തി പെണ്‍കുട്ടിയെ ചിങ്ങവനം പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ഇടപ്പള്ളി സ്വദേശിയായ ആണ്‍ സുഹൃത്തിനെ തേടിയിറങ്ങുകായായിരുന്നു.

ഇരുവരും സംസാരിച്ചെങ്കിലും പെണ്‍കുട്ടിയെ കൂടെ കൂട്ടാന്‍ സുഹൃത്ത് തയ്യാറായില്ല. തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസില്‍ കയറി പെണ്‍കുട്ടി മണിപ്പുഴയിലെത്തി. മണിക്കൂറുകളോളം ജംക്ഷനില്‍ തങ്ങിയ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറയുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വ്യക്തമായി.

ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെണ്‍കുട്ടിയുമായി മടങ്ങിയെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.