ഭര്‍ത്താവ് ഗള്‍ഫില്‍, വീട്ടമ്മ അയല്‍ക്കാരനുമായി അടുത്തു, ഒടുവില്‍ സംഭവിച്ചത്

കൊല്ലം: മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ നിന്നുമാണ് കൊല്ലം കിളിമാനൂര്‍ സ്വദേശികളായ കമിതാക്കളെ ജീവൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊന്നു എന്ന 25കാരിയും 29 കാരനായ വിഷ്ണു രാജിന്റെയും മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയത്. രഹസ്യമായി സൂക്ഷിച്ച ഒരു പ്രണയ ബന്ധത്തിന്റെ വിവരങ്ങളാണ് ഇതോടെ പുറത്തെത്തിയത്.

പൊന്നുവിനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. വിഷ്ണു രാജിനെയും കാണാതായതോടെ ഇരുവരും ഒരുമിച്ച് പോയതാണെന്ന സൂചനകള്‍ ലഭിച്ചിരുന്നു. ബിടെക് ബിരുദം നേടിയ വ്യക്തിയാണ്. പിതാവിനൊപ്പം എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു രാജ്.

Loading...

രണ്ട് വര്‍ഷം മുമ്പാണ് പൊന്നുവിന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. ഒന്നരവയസ്സുള്ള ഒരു മകളുണ്ട് ഇവര്‍ക്ക്. വിഷ്ണുരാജും പൊന്നുവും അയല്‍വാസികള്‍ ആയിരുന്നു എന്നതിലുപരി ഇരുവരും അടുപ്പത്തിലായിരുന്നു എന്ന് ആര്‍ക്കും അറിവില്ലായിരുന്നു. ഇനി ഒരിക്കലും ഒരുമിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയതോടെ ഇരുവരും ഒരുമിച്ച് ജീവനൊടുക്കുകയായിരുന്നു.

മംഗലാപുരം പോലീസാണ് ഇരുവരുടെയും ജീവനറ്റ ശരീരം ലോഡ്ജില്‍ നിന്നും കണ്ടെത്തിയതായി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുന്നത്. പൊന്നുവിനെയും വിഷ്ണുരാജിനെയും തേടി കിളികൊല്ലൂര്‍ പൊലീസ് ഇന്നു മംഗലാപുരത്തേക്ക് തിരിക്കാനിരിക്കുകയായിരുന്നു. മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് യാത്ര റദ്ദാക്കി. മംഗലാപുരത്തെ എടിഎമ്മില്‍ നിന്നും പൊന്നു പണം പിന്‍വലിച്ചതായി അറിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ തേടി പൊലീസ് മംഗലാപുരം പോകാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഈ അടുത്ത കാലത്താണ് ഇരുവരും അടുപ്പത്തിലാകുന്നതെന്നും വിവരമുണ്ട്. ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പൊന്നുവിന്റെ വീട്ടുകാര്‍ പൊന്നുവിനെ കാണുന്നില്ല എന്ന പരാതിയുമായി കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. പൊന്നുവിന്റെ വീട്ടുകാരാണ് പരാതിയുമായി എത്തിയത്. മകളെ കാണുന്നില്ല എന്ന പരാതിയാണ് നല്‍കിയത്. എന്നാല്‍ വിഷ്ണുരാജിന്റെ ആളുകള്‍ പരാതി നല്‍കിയില്ല. ഇവര്‍ ഒരുമിച്ച് തന്നെയാണ് പോയതെന്ന സൂചനകള്‍ ശക്തമായിരുന്നു. രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ നിരീക്ഷിച്ചപ്പോള്‍ തന്നെ പൊലീസിനു ഈ കാര്യം ബോധ്യമായിരുന്നു. ഇവരെ കാണാനില്ല എന്ന അറിയില്ല പടം സഹിതം എല്ലാ സ്റ്റേഷനിലും നല്‍കിയിരുന്നു. പക്ഷെ ഇവര്‍ ജീവനൊടുക്കി എന്ന വിവരമാണ് ലഭിച്ചത്.

പരാതിയില്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഇവര്‍ ഒരുമിച്ചാണ് പോയത് എന്ന് പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെയും വിഷ്ണുരാജിന്റെയും കോള്‍ ഡീറ്റെയില്‍സ് എടുത്താണ് ഇവര്‍ ഒരുമിച്ചാണ് പോയിരിക്കുന്നത് എന്ന് മനസിലാക്കിയത്. ഇതോടെ പൊലീസ് വിഷ്ണുരാജിന്റെ വീട്ടിലെത്തി. പൊന്നുവും വിഷ്ണുരാജും ഒരുമിച്ചാണ് പോയത് എന്ന് അറിയിച്ചു. ഇതോടെ മകനെ കാണാനില്ല എന്ന പരാതിയില്‍ നിന്നും മാതാപിതാക്കള്‍ പിന്‍വാങ്ങി. മകനെ കാണാനില്ല എന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലാ എന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്.

ബാങ്ക് വിശദാംശങ്ങള്‍ എടുത്തപ്പോള്‍ മംഗലാപുരത്ത് നിന്നും എടിഎമ്മില്‍ നിന്നും പൊന്നു 1500 രൂപ പിന്‍വലിച്ചതായി പൊലീസിനു മനസിലായി. ഇതോടെ പൊലീസ് സംഘം ഇവരെ തിരഞ്ഞ് മംഗലാപുരത്തിന് പോകാനുള്ള പരിപാടിയായിരുന്നു. സ്വര്‍ണം പണയപ്പെടുത്തി എങ്ങോട്ടോ പോകാനുള്ള നീക്കമാണ് പൊന്നുവിന്റെത് എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനിടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.