കൊച്ചിയിൽ വീട്ടമ്മയെ ഭർത്താവിന്‍റെ സുഹൃത്തുക്കൾ തോക്ക് ചൂണ്ടി പീഡിപ്പിച്ചു

കൊച്ചി: കൊച്ചിയിൽ നിന്നും ക്രൂരമായ ഒരു പീഡന കഥകൂടി. രാത്രിയിൽ വീട്ടിലെത്തിയ ഭർത്താവിന്‍റെ സുഹൃത്തുക്കൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് ആലപ്പുഴ സ്വദേശിനിയുടെ പരാതി.
വൈറ്റിലയ്ക്കടുത്ത് തൈക്കുടത്താണു യുവതിയും ഭർത്താവും വാടകയ്ക്ക് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം എന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്‍റെ രണ്ട് അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പരാതി നല്‍കിയ ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്‍റെ രണ്ടു സുഹൃത്തുക്കള്‍ക്കെതിരെ മരട് പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച്‌ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.