അഞ്ച് വർഷത്തെ പ്രണയം; മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

കാഞ്ഞങ്ങാട്: അഞ്ച് വർഷത്തെ പ്രണയ‌ത്തിന് ശേഷം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും വീട്ടമ്മയും അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ചാണ് വീട്ടമ്മ ഒളിച്ചോടിയത്. തായന്നൂർ ചെർളത്തെ കാർത്തിക നിവാസിൽ സുരേഷ്‌കുമാറിന്റെ ഭാര്യ പ്രസീത(32) ,കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. വടകരയിൽ നിന്നുമാണ് പൊലീസ് ഇവരെ പിടികൂടിയത്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസീതയെ കാണാതായത്. ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പ്രസീത കാമുകനൊപ്പം പോവുകയായിരുന്നു. പ്രസീത തിരികെ വരാതെ ആയപ്പോൾ ഭർത്താവ് പോലീസിൽ പരാതി നൽകി.

ഭർത്താവ് സുരേഷ് കുമാറിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ പ്രസീതയ്ക്ക് കാമുകനുണ്ടെന്നും ഒളിച്ചോടിയതാണെന്നും മനസിലായി. അന്വേഷണത്തിൽ ഇവർ കോഴിക്കോട് വടകര ചോറോട് വാടക വീട്ടിൽ താമസിക്കുന്നതായി വിവരം കിട്ടി. പ്രസീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെൺകുട്ടികളും വിജേഷിന് നാലര വയസുള്ള പെൺകുട്ടിയുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരും തങ്ങൾക്ക് ഒരുമിച്ച്‌ താമസിക്കണമെന്നും അഞ്ച് വർഷമായി പ്രണയത്തിലാണെന്നും വ്യക്കമാക്കി. ഭർത്താവിന്റെ കൂടെ പോകേണ്ടെന്ന് പ്രസീത പലതവണ പറഞ്ഞെങ്കിലും പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയതിന് ഇവർക്കെതിരെ കേസെടുത്തു. പ്രായപൂർത്തിയാക്കാത്ത കുട്ടികളെ വീട്ടിലുപേക്ഷിച്ച്‌ പോകുന്നതിന് എടുക്കുന്ന ഐ.പി.സി 317, ജുവനൈൽ ജസ്റ്റിറ്റ്സ് ആക്‌ട് 75 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Loading...