പിഎസ്സി ക്ലാസിനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. വീട്ടമ്മയേ പോലീസ് പൊക്കി

എട്ടും ഒമ്പതും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂര്‍ സ്വദേശി അനി (38)യെയുമാണ് പിടികൂടിയത്.

കഴിഞ്ഞ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഭര്‍ത്താവ് വിദേശത്താണ്. പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്.

Loading...

നവംബര്‍ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്നു പറഞ്ഞാണു പ്രശാന്തി വീട്ടില്‍ നിന്നു പോയത്. ഭര്‍ത്താവ് ശ്രീലാല്‍ വിദേശത്താണ്. 8, 9 വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ ഉപേക്ഷിച്ചാണ് പ്രശാന്തി അനിയോടൊപ്പം പോയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി.

ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമം കര്‍ക്കശമാക്കിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഒളിച്ചോടുന്നവര്‍ക്കെതിരെ ജുവനൈല്‍ജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് പതിവ്. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയില്‍ ഹാജരാക്കുമ്ബോള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ പോകാന്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍ മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടുന്നവര്‍ ഇനി ജയിലിലേയ്ക്കാവും പോകേണ്ടി വരിക എന്ന സ്ഥതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്.

അടുത്തിടെ നിരവധിപേര്‍ ഇങ്ങനെ പൊലീസ് കേസില്‍ കുടുങ്ങി അഴുക്കുള്ളിലായിരുന്നു. പെണ്‍മക്കളെ ഉപേക്ഷിച്ച്‌ നാടുവിട്ടശേഷം മറ്റൊരു പെണ്‍കുട്ടിയുമായി ജീവിതം ആരംഭിച്ച ദേവികുളത്തെ പിതാവിനെയും അടുത്തിടെ പൊലീസ് ജയിലില്‍ ആക്കിയിരുന്നു. കണ്ണന്‍ദേവന്‍ കബനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ മാനില ഡിവിഷനില്‍ താമസിക്കുന്ന ബാസ്റ്റിന്റെ മകന്‍ ആനന്ദിനെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലടച്ചത്. സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു.