സാമൂഹ്യവിരുദ്ധരുടെ മൂത്രമൊഴിക്കൽ ചടങ്ങിൽ മനംമടുത്ത്‌ അമ്മയും മകളും,

പലരും ദിവസവും വീട്ടുമുറ്റത്ത് പതിവായി മലമൂത്ര വിസര്‍ജനം നടത്തുന്നു, സഹിക്കവയ്യാതെ ഇത് കണികണ്ടുണരുന്ന വീട്ടമ്മ പോലീസിലും പഞ്ചായത്തിലും പരാതിപ്പെട്ടു തെളിവില്ല എന്ന് പറഞ്ഞപ്പോള്‍ വീട്ടമ്മ Full Hd CCTV ക്യാമറയും വീടിന്റെ മുന്‍പില്‍ വച്ചു എന്നിട്ടും യാതൊരു മാറ്റവും ഇല്ലാതെ നിരന്തരമായി സ്ഥലത്തെ മാന്യന്‍മാര്‍ ഈ വീട്ടമ്മയുടെ വീടിനു മുമ്പില്‍ മൂത്ര വിസര്‍ജനം പതിവാക്കിയിരിക്കുകയാണ്.

പത്തനംതിട്ട കളക്ടര്‍ക്കും പോലീസിനും പരാതി കൊടുത്തിട്ടും രക്ഷയില്ല. മൂത്രമൊഴി വീരന്‍ മാരെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയെ സമീപിച്ചിരിക്കുകയാണ് പത്തനംതിട്ട ഇലന്തൂരിലെ വീട്ടമ്മ

Loading...

ഇലന്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു പോകുന്ന വഴിവക്കില്‍ താമസിക്കുന്ന ഒരു കുടുംബത്തിന് പൊതുജനങ്ങളുടെ മൂത്രശങ്ക തീര്‍ക്കലില്‍ പൊറുതിമുട്ടി വലയുന്നു. 78 വയസു കഴിഞ്ഞ ഒരു റിട്ടയേര്‍ഡ് അധ്യാപികയുടെ വീട്ടുമതില്‍ ഇപ്പോള്‍ പൊതു മൂത്രപ്പുരയാക്കിയിരിക്കുകയാണ് സാമൂഹ്യവിരുദ്ധര്‍. ഈ വഴി നടന്നു പോകുന്ന മാന്യന്മാരായ പലരുടെയും ശല്യം സഹിക്കവയ്യാതെ കളക്ടര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും കിട്ടുന്നില്ല . , ഇവിടെ മൂത്രം ഒഴിക്കരുതെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും കാണിച്ചു നേരത്തെ പഞ്ചായത്തു ബോര്‍ഡുകള്‍ ഈ പരിസരതു സ്ഥാപിച്ചിരുന്നു സമീപത്തുള്ള ഒരു കട യുടമയെ സ്വാധീനിച്ചു ഈ വഴി നടന്നുപോകുന്നവരാരോ തന്നെ ഈ ബോര്‍ഡുകള്‍ എടുത്തു മാറ്റിച്ചു അതിനു ശേഷം ഫാസ്ബോക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഒക്കെ പരമാവധി ഷെയര്‍ ചെയ്തു തുടങ്ങിയിരിക്കുകയാണ്. ഈ വീട്ടമ്മ. അധികാരികളോടെ ആവശ്യപ്പെട്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ല എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട വിഷയങ്ങള്‍ പലപ്പോഴും അതിന്റെ ലക്ഷ്യം വളരെ വേഗത്തില്‍ കണ്ടിട്ടുള്ളത് കൊണ്ടും ആണീ മാര്‍ഗം സ്വീകരിച്ചതിന്നു അവര്‍ പറയുന്നു.

വളരെ ദയനീയമായ ഒരു അവസ്ഥയാണ്. മോശമായി കിടന്ന മതില്‍ ആയതിനാലാവാം മൂത്രമൊഴിക്കുന്നതെന്നു കരുതി വീട്ടമ്മ വെള്ള പൈന്റടിച്ചു .എന്നാലെങ്കിലും നാട്ടുകാര്‍ വീണ്ടും മൂത്രമൊഴിക്കില്ലല്ലോ എന്നതായിരുന്ന് പ്രതീക്ഷ. എന്നാല്‍ സകല പ്രതീക്ഷകളെയും തകിടം മരിച്ച പണ്ടത്തേതിനേക്കാള്‍ ഉര്‍ജ്ജസ്വലതയോടെ മത്സരിച്ചു ഈ മൂത്രമൊഴിക്കാന്‍ ഈ സാമൂഹ്യവിരുദ്ധര്‍ തങ്ങളുടെ ദൗത്യം തുടരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്. ഈ വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റില്‍ കാണാന്‍ സാധിക്കും ഇന്നത്തെ ദിവസത്തെ സമ്മാനര്‍ഹന്‍ എന്ന ശീര്‍ഷകത്തില്‍ വന്നു മൂത്രമൊഴിച്ചു പോകുന്നവരുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ .എന്നിട്ടും യാതൊരു മാറ്റവും ഇല്ല.

വീട്ടമ്മയുടെ സോഷ്യല്‍ മീഡിയയിലെ പങ്കു വെയ്ക്കലിനെ കുറിച്ച് അറിയാതെ ഒരു പക്ഷെ തങ്ങളുടെ ചിത്രം ഫേസ്ബുക്കിലും ഒക്കെ വന്നത് പോലും അറിയാതെ പലരും ഈ കൃത്യം തുടരുന്നത്. ഒരു വഴിക്കു പോകുമ്പോള്‍ ഉണ്ടാകുന്ന ശങ്ക തീര്കക്കാന്‍ അടുത്തുള്ള പബ്ലിക് കംഫോര്ട് സ്റ്റേഷന്‍ ആശ്രയിക്കാതെ തോന്നുന്ന സ്ഥലങ്ങളില്‍ ശങ്ക തീര്‍ക്കുന്നത് എന്ത് കൊണ്ടാണെന്നു മനസിലാകുന്നില്ല.