ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ ഏഴ് മണിക്കൂര്‍ തടഞ്ഞുവെച്ചു

നാദാപുരം: ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏഴ് മണിക്കൂര്‍ തടഞ്ഞുവെച്ചു. നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. അബ്ദുസമദ്, കുഞ്ഞബ്ദുള്ള എന്നീ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെയാണ് വീട്ടമ്മയ്ക്ക് ദുരനുഭവമുണ്ടായത്. രാവിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഇവരെ തടഞ്ഞുവെച്ചവര്‍ ഒരു പാക്കറ്റ് മുളകുപൊടിയുടെ പേരില്‍ ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെയാണ് വിട്ടയക്കുന്നത്. ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തു എന്നാരോപിച്ചായിരുന്നു പീഡനം. ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും വീട്ടമ്മ പരാതി പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയില്‍ വെച്ചാണ് രണ്ട് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയത്.

Loading...

പലതവണയായി ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. . ഇവരുടെ ഫോട്ടോ എടുത്തു. ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. 5000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കടയ്ക്കകത്ത് പൂട്ടിയിട്ടതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ വിളിച്ച് വരുത്തുകയായിരുന്നു.മൂന്നുമണിക്ക് ശേഷം യുവതിയും ഭര്‍ത്താവും നാദാപുരം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയെ മോഷണക്കുറ്റം ചുമത്തി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റിന് മുമ്പില്‍ ജനം തടിച്ചുകൂടി. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും വ്യാപാരി നേതാക്കളും എത്തി സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിക്കുകയായിരുന്നു.സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ സമദ്, കുഞ്ഞബ്ദുള്ള എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യായമായി തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്. . രാവിലെ മാര്‍ക്കറ്റില്‍ സാധനം വാങ്ങിക്കാനായി എത്തിയ ഇവരെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് പുറത്തുവിട്ടത്.എന്നാല്‍ വീട്ടമ്മയെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമ പറയുന്നത്. മോഷണം നടത്തിയത് അറിഞ്ഞപ്പോള്‍ ചോദിക്കാന്‍ ഓഫീസില്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ വ്യക്തമാക്കി. സമാനമായി 2019 നവംബറിൽ തലസ്ഥാനത്തു മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ഗുണ്ടാ സംഘം പതിനാലുകാരനെ ക്രൂരമായി മർദിച്ചത്..ഗുണ്ടകളുടെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടി അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്…