രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടി, ഒടുവില്‍ സംഭവിച്ചത്

പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനോടൊപ്പം ഒളിച്ചോടി. വീട്ടമ്മയായ യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റില്‍ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. കൊല്ലം ചിതറ കാരറ സ്വദേശി ഗീതുവിനെതിരെയാണ് കേസ്. മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ് ചുമത്തിയിരിക്കുന്നത്.

ഒന്നര വയസും നാലു വയസും പ്രായമുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ഗീതു കാമുകനൊപ്പം പോയത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി തമിഴ്‌നാട്ടില്‍ നിന്ന് ഗീതുവിനെയും കാമുകന്‍ ഹരികൃഷ്ണനെയും പൊലീസ് കണ്ടെത്തി.

കുട്ടികളെ ഉപേക്ഷിച്ചുപോയതിനാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഗീതുവിനെതിരെ പൊലീസ് കേസെടുത്തത്. കാമുകനായ ഹരികൃഷ്ണനെതിരെയും കേസെടുത്തിട്ടുണ്ട്.