ഹൂസ്‌റ്റന്‍ മേയറുടെ നേതൃത്വത്തില്‍ മുപ്പതംഗ സംഘം ഇന്ത്യയിലേക്ക്‌

ഹൂസ്‌റ്റണ്‍: എനര്‍ജി, സിവില്‍ ഏവിയേഷന്‍ തുടങ്ങിയ മേഖലകളില്‍ സംയുക്‌തമായി നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുന്നതിനും പരസ്‌പരം വ്യാപാര ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനും ഹൂസ്‌റ്റണ്‍ മേയര്‍ അനിസ്‌ ഡി. പാര്‍ക്കറുടെ നേതൃത്വത്തില്‍ മുപ്പതംഗ വിദഗ്‌ദ്ധ സംഘം ഏപ്രില്‍ 20 തിങ്കളാഴ്‌ച ഇന്ത്യയിലേക്ക്‌ തിരിച്ചു. ഒരാഴ്‌ച നീണ്ട സന്ദര്‍ശനത്തില്‍ ഇന്ത്യയിലെ യുഎസ്‌ അംബാസഡര്‍ റിച്ചാര്‍ഡ്‌ വര്‍മ്മ, സിവില്‍ ഏവിയേഷന്‍ മന്ത്രിമാര്‍, പെട്രോളിയം ആന്‍റ്‌ നാച്വറല്‍ ഗ്യാസ്‌ ഹുമണ്‍ റിസോര്‍ഴ്സ്‌ ഡെവലപ്പ്‌മെന്റ്‌ കണ്‍സ്‌ട്രക്‌ഷന്‍ ഇന്‍ഡസ്‌ട്രി കൌണ്‍സില്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തും.

ഇന്ത്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ്‌ കോമേഴ്സ്‌, ഇന്ത്യന്‍ അമേരിക്കന്‍ വ്യാപാര പ്രതിനിധികള്‍, സിറ്റി ലീഡേഴ്സ്‌, ടെക്‌സാസ്‌ മെഡിക്കല്‍ സെന്റര്‍, ഹൂസ്‌റ്റണ്‍ എയര്‍പോര്‍ട്ട്‌ പ്രതിനിധികള്‍ എന്നിവരാണ്‌ സംഘത്തിലുളളത്‌.ഹൂസ്‌റ്റണിലെ 694 കമ്പനികള്‍ ഇന്ത്യയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്‌. ആകാശ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും ഇന്ത്യയുമായി കച്ചവട ബന്ധമുളള അമേരിക്കയിലെ മൂന്നാമത്തെ കസ്‌റ്റം ഡിസ്‌ട്രിക്‌റ്റാണ്‌ ഹൂസ്‌റ്റണ്‍ ഗാല്‍വസ്‌റ്റന്‍. 2014 ല്‍ മാത്രം ഇന്ത്യയിലേക്ക്‌ ഹൂസ്‌റ്റണില്‍ നിന്നും 1.5 ബില്യണ്‍ ഡോളര്‍ വിലയുളള സാധനങ്ങള്‍ ഇന്ത്യയിലേക്ക്‌ കയറ്റി അയച്ചതായും 3.2 ബില്യണ്‍ ഡോളറിന്‍െറ സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്‌തതായും ഹൂസ്‌റ്റണ്‍ മേയര്‍ പറഞ്ഞു.

Loading...