സാരി ധരിക്കുമ്പോള്‍ ആകര്‍ഷണവും മനോഹാരിതയും വര്‍ദ്ധിക്കുന്നുവെന്നാണ് പൊതുവെ പറയാറുള്ളത്. സാരി ധരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകുമോ? പ്രധാനമായും വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്കാണ് സ്ത്രീകള്‍ കൂടുതലായും സാരി ധരിക്കുന്നത്. എന്നാല്‍ സാരി ധരിക്കുമ്പോള്‍, ചില പിഴവുകള്‍ സംഭവിക്കാം. അത്തരത്തില്‍, സാരി ധരിക്കുമ്പോള്‍ ഒഴിവാക്കേണ്ട പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം…

വലിയ രീതിയില്‍ നൊറിഞ്ഞുടുക്കേണ്ട വേണ്ട സാരി ഉടുത്ത്, ഏതെങ്കിലും സാഹസിക പ്രവര്‍ത്തി ചെയ്യാനോ, അധിക ദൂരം, യാത്ര ചെയ്യാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ സാരി ഉടുക്കുമ്പോള്‍ വലിയ മടിശ്ശീല ഒഴിവാക്കുന്നതാണ് നല്ലത്.

Loading...

അടിപ്പാവാട ആധുനിക രീതിയിലുള്ള അടിപ്പാവാട, സാരിയ്‌ക്കൊപ്പം ഉപയോഗിക്കുന്നത് അത്ര നല്ലതായിരിക്കില്ല. അതുകൊണ്ടുതന്നെ പരമ്പരാഗതമായുള്ള അടിപ്പാവാട ആയിരിക്കും സാരിക്കൊപ്പം അനുയോജ്യമാകുക.

പാദരക്ഷകള്‍ക്ക് കൂടുതല്‍ ഫാഷന്‍ വേണ്ട സാരിക്ക് അനുയോജ്യമായ പാദരക്ഷകള്‍ ധരിക്കുന്നത്, ചിലപ്പോള്‍ അപകടമുണ്ടാക്കിയേക്കും. നടക്കുമ്പോള്‍, വീഴാനുള്ള സാധ്യത കൂടും. അതുകൊണ്ട്, സുരക്ഷിതമായ പാദരക്ഷകള്‍ വേണം സാരി ഉടുക്കുമ്പോള്‍ ധരിക്കേണ്ടത്.

അനുയോജ്യമായ ബ്ലൗസ് ധരിക്കുക സാരിക്കൊപ്പം അനുയോജ്യവും സൗകര്യപ്രദവുമായ ബ്ലൗസ് ധരിക്കുക. എങ്കില്‍ മാത്രമെ സാരി ധരിക്കുന്നത് മൂലമുള്ള മനോഹാരിത കൈവരിക്കാനാകു.

സാരിക്കൊപ്പം അധികം തിളക്കം വേണ്ട മനോഹരമായ ഒരു സാരി ധരിച്ചിട്ട്, അധികമാരും ശ്രദ്ധിച്ചില്ല എന്ന് പരാതി പറയുന്നവരുണ്ട്. അതിനൊരു കാരണമുണ്ട്. ആവശ്യമില്ലാത്ത ആഭരണങ്ങള്‍ വാരിവലിച്ച് ധരിക്കുന്നതാണ് ഇതിന് കാരണം. മനോഹരമായ ഒരു സാരി ധരിക്കുമ്പോള്‍, പുറമെ മാല, നെക്‌ലേസ് എന്നിവ ധരിക്കേണ്ടതില്ല. പകരം ഒന്നോ രണ്ടോ വളകള്‍ മാത്രം ധരിക്കുന്നതാണ് നല്ലത്.