സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകൾ കത്തിച്ചു തുടങ്ങിയ പരാതിയിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് ഷോളയൂർ സ്വദേശിയാണ് പരാതി നൽകിയത്.

അന്ന് കേസെടുത്തിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. വിദേശത്തായിരുന്ന അജി കൃഷ്ണൻ നാട്ടിൽ എത്തിയതിനു പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്ആർഡിഎസ്. ജോലി നൽകിയതിനെത്തുടർന്ന് പൊലീസ് വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പ്രതികാരം വീട്ടുകയാണെന്നും ആരോപിച്ച് എച്ച്ആർഡിഎസ് അധികൃതർ രംഗത്തെത്തിയിരുന്നു.