ഡബ്ലിൻ: നിങ്ങൾ ഫ്‌ളു വാക്‌സിൻ എടുത്തോ? അയർലണ്ടിലെ ആര്യോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വരോടാണ് ഈ ചോദ്യമെങ്കിൽ ” ഇല്ല” എന്നായിരിക്കും ഭൂരിഭാഗം ഉത്തരങ്ങളും എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അയർലണ്ടിൽ ശൈത്യകാലത്ത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയാണ് flu. നാലിലൊരാൾ മാത്രമാണ് ഇതിനെതിരെയുള്ള ഈ കുത്തിവയ്പ് സ്വീകരിക്കുന്നുള്ളൂ.

രോഗികളിലേയ്ക്ക് പനി പകരാതിരിക്കാനും കൂടിയുള്ള ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എല്ലാം തന്നെ നിർബന്ധമായി ഈ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ലിയോ വരേദ്കർ ആഹ്വാനം ചെയ്തിട്ടുണ്ട്.24% ത്തിൽ താഴെയുള്ള കണക്കാണ് ആശുപത്രി ജീവനക്കാരുടെ കാര്യത്തിലെങ്കിൽ അത് 26% ത്തിൽ തൊട്ടു താഴെയാണ് നഴ്സിംഗ് ഹോം ജീവനക്കാരുടെ വാക്സിനേഷൻ കണക്കുകൾ.

Loading...

flu_800x426

ചില ആശുപത്രിയിൽ 7% സ്റ്റാഫുകൾ മാത്രമാണ് ഈ പ്രതിരോധ കുത്തിവയ്പ്പിന് സമ്മതിച്ചിട്ടുള്ളത്.ഏറ്റവും കുറഞ്ഞ ശതമാന കണക്കുകൾ Tipperary 1 monaghan, Roscommon, waterford എന്നീ ഹോസ്പിറ്റലുകളിലാണ് .( 7%-10%). ഡൺലേരിയിലെ നാഷണൽ റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ സ്റ്റാഫുകൾ ( 47%) flu വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. നാലിടങ്ങളിലെ നഴ്സിങ്ങ് ഹോമുകളിലെ കണക്ക് വെറും പൂജ്യം ആണ്.

എന്നിരുന്നാലും കോർക്കിലെ St. Coleman’s, macroom സ്ഥാപനത്തിൽ 100 % പേരും കുത്തിവയ്പ്പ് സ്വീകരിച്ചു.ഈ വർഷത്തെ flu ബാധിച്ചവരുടെ എണ്ണം മുൻവർഷത്തേക്കാൾ നാലിരട്ടിയാണ്. ഇത് ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ തിരക്കുകൂടുവാനും തന്മൂലം മറ്റ് മേഖലകളിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാനും കാരണമായിട്ടുണ്ട്.

അഞ്ചിലൊന്നു സ്റ്റാഫുകളെങ്കിലും ഈ ശൈത്യകാലത്ത് flu ബാധിതരാകാൻ സാദ്ധ്യത ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.ഇത് കാര്യമാക്കാതെ പലരും ജോലിക്കു വരുന്നതും ആശങ്ക ഉണർത്തുന്നവെന്ന് പറയാതിരിക്കാൻ വയ്യ.