യുഎഇയില്‍ കൊവിഡ് കേസുകള്‍ 1500 ന് മുകളില്‍

പ്രതിദിന കൊവിഡ് കേസുകള്‍ യുഎഇയില്‍ വീണ്ടും 1500 ന് മുകളില്‍ എത്തി. രാജ്യത്ത് ചികിത്സയിലായിരുന്ന 1,718 കൊവിഡ് രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിൻറെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,744 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Loading...