ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കൂറ്റൻ സ്ഫോടനം; നിരവധി മരണം: ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

ബെയ്‌റൂട്ട്; ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉഗ്രസ്‌ഫോടനം. നഗരത്തിലെ തുറമുഖത്തിന് സമീപം വെയര്‍ഹൗസിലും പരിസരത്തുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു.

ബെയ്‌റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരട്ട സ്‌ഫോടനമുണ്ടായാതാണ് റിപ്പോര്‍ട്ട്. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. ആളാപയം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

Loading...

ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകളോളം ചുറ്റളവില്‍ കെട്ടിടങ്ങള്‍ക്ക് നാശമുണ്ടായി