പുതുവത്സരം പിറക്കാൻ മണിക്കൂറുകൾ ബാക്കി ; തമിഴ്‌നാട്ടിൽ ഉഗ്രസ്‌ഫോടനം, നാല് പേർ കൊല്ലപ്പെട്ടു

ചെന്നൈ; പുതുവർഷം പിറക്കാനിരിക്കെ തമിഴ്‌നാട്ടിൽ ഉഗ്രസ്‌ഫോടനം. നാമക്കല്ലിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാമക്കൽ സ്വദേശി തില്ലെ കുമാർ(37), അമ്മ സെൽവി(57)ഭാര്യ സെൽവി(27) അയൽവാസിയായ സ്ത്രീ എന്നിവരാണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീ അണച്ചത്. പടക്ക കട നടത്തുകയായിരുന്ന തില്ലെ കുമാറിന്റെ വീട്ടിൽ പുതുവത്സരത്തിനോടുനുബന്ധിച്ച് പടക്കങ്ങൾ സൂക്ഷിച്ചിരുന്നതായാണ് വിവരം.

Loading...

രാത്രി ഇതിന് തീപിടിക്കുകയും തീ പാചകവാതക സിലിണ്ടറിലേക്ക് പടർന്ന് ഉഗ്രസ്‌ഫോടനം നടക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ 16 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.