ഭൂമിയുടെ അന്തരീക്ഷത്തിൽ ഹിരോഷിമയെക്കാൾ വലിയ സ്ഫോടനം: കൂറ്റൻ പാറകൾ റഷ്യൻ കടലിൽ; നാസയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഭൂമിയുടെ അന്തരീക്ഷത്തിനു മുകളിൽ അത്യുഗ്രൻ സ്ഫോടനം നടന്നതായി നാസയുടെ വെളിപ്പെടുത്തൽ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ കൂറ്റൻ പാറയാണ് പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ ഭൂമിയുടെ അന്തരീക്ഷത്തിനടുത്ത് നടന്ന ഏറ്റവും വലിയ സ്ഫോടനമാണിതെന്നും നാസ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലായിരുന്നു സ്ഫോടനം.

പൊട്ടിത്തെറി ഹിരോഷിമയില്‍ ഇട്ട അണുബോംബിനെക്കാള്‍ 10 മടങ്ങ് വലുതായിരുന്നെന്നും ശാസ്ത്രഞ്ജർ പറയുന്നു. ഇതിന്‍റെ അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചെന്നാണ് നിഗമനം.

Loading...

32കിലോ മീറ്റര്‍/സെക്കന്‍റ് എന്ന വേഗതയിലാണ് പാറകഷ്ണം അന്തരീക്ഷത്തില്‍ കടന്നത്. അന്തരീക്ഷത്തില്‍ എത്തി പൊട്ടിത്തെറിച്ച് കത്തിതീരും മുന്‍പ് ഈ പാറയുടെ ഭാഗങ്ങള്‍ ഭൂമിയുടെ സമുദ്രനിരപ്പില്‍ നിന്നും 25.6 കിലോമീറ്റര്‍ വരെ എത്തിയിരുന്നുവെന്നും പറയുന്നു. ഈ പാറയുടെ ആകെ ആഘാത ഭാരം 173 കിലോ ടണ്‍ ഉണ്ടായിരുന്നു. ഇതിന്‍റെ 40 ശതമാനത്തോളമാണ് കടലിന് മുകളില്‍ എത്തിയത്. ചില ഭാഗങ്ങള്‍ കടലില്‍ പതിച്ചിട്ടുണ്ടാകാം എന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്.