മോഹൻലാലിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തോ, സത്യം ഇതാണ്

നടൻ മോഹൻലാലിന് എതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു എന്ന് വാർത്ത പുറത്ത് വന്നിരുന്നു. എന്നാല് ഇൗ വാർത്ത വ്യാജം ആണെന്ന് ആണ് ഇപ്പൊൾ പുറത്ത് എത്തുന്ന വിവരം. കൊറോണ വൈറസ് ആയി ബന്ധപ്പെട്ട് അശാസ്ത്രീയ സത്യങ്ങൾ പ്രചരിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മോഹൻലാലിന് എതിരെ കേസ് എടുത്തു എന്ന് ആയിരുന്നു പുറത്ത് എത്തിയ വാർത്ത. സംഭവം ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകി മനുഷ്യാവകാശ കമ്മിഷൻ പി ആർ ഒ വിശദീകരണം നൽകി രംഗത്ത് എത്തി. മോഹൻലാലിന് എതിരെ ഉള്ള പരാതി കമ്മീഷൻ കാണുകയോ ഉത്തരവ് പാസ് ആക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ചില ഓൺലൈൻ മാദ്ധ്യമങ്ങൾ നടൻ മോഹൻലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തതായി ഒരു വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ പരാതിക്ക് നമ്പറിട്ടു. എന്നാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ”- പി.ആർ.ഒ​ വ്യക്തമാക്കി.

Loading...

ദിനു എന്ന യുവാവാണ് പരാതി നൽകിയത്. കേസ് രജിസ്‌റ്റർ ചെയ്‌ത വിവരം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഇയാൾ തന്നെയാണ് പുറത്തുവിട്ടിരുന്നത്. എന്നാല് ഇപ്പൊൾ അയാൾ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

അതേസമയം ജനതാ കര്‍ഫ്യൂവിന് ഇടയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാനായി പാത്രങ്ങള്‍ തമ്മിലടിച്ചോ കൈകൊട്ടിയോ ശബ്ദമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലുണ്ടാക്കുന്ന ശബ്ദം വലിയൊരു മന്ത്രമാണെന്ന വിചിത്ര വാദവുമായി മോഹന്‍ലാല്‍ രംഗത്ത് എത്തിയത് ആണ് വിവാദം ആയത്. ശബ്ദമുണ്ടാക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞു.

‘അഞ്ച് മണിക്ക് ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസാണ്. ആ ശബ്ദമെന്ന് പറയുന്നത് വലിയൊരു മന്ത്രമാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ചുപോകട്ടെ. എല്ലാവരും സഹകരിക്കണം.’ മോഹന്‍ലാല്‍ പറഞ്ഞു. രോഗത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥ സഹായിക്കുമെന്നും താരം പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ് താരത്തിന്റെ പ്രതികരണം. കൊറോണയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിങ്ങള്‍ കംപ്ലീറ്റ് ആക്ടര്‍ അല്ലെന്നും കംപ്ലീറ്റ് ദുരന്തമാണെന്നും അവര്‍ പറയുന്നുണ്ട്.