കേരളത്തില്‍ നരബലി; കൊല്ലപ്പെട്ടത് എറണാകുളം സ്വദേശികള്‍, മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു

കൊച്ചി. കൊച്ചിയിനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശിയായ പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരുടെയും കൊലപാതകം നരബലിയാണെന്നാണ് പോലീസിന്റെ നിഗമനം. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു.

കേസില്‍ ഒരാളെ പോലീസ് പിടികൂടി. എസ്ആര്‍എം റോഡില്‍ താമസിക്കുന്ന ഷാഫിയാണ് പിടിയിലായത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് കൊലചെയ്തതെന്നാണ് സംശയം. സത്രീകളെ വശീകരിച്ച് ദുര്‍മന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ട് പോകുകയായിരുന്നു. കൊലചെയ്യപ്പെട്ട പത്മം ലോട്ടറി വില്‍പ്പനക്കാരിയാണെന്നും സെപ്റ്റംബര്‍ 26ന് കാണാതായെന്നും നാട്ടുകാര്‍ പറയുന്നു.

Loading...

തിരുവല്ലയില്‍ ദമ്പതിമാര്‍ക്ക് വേണ്ടി നരബലി നടത്താനായാണ് പത്മത്തെ കടത്തിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. സമാനരീതിയിലാണ് കാലടി സ്വദേശിയായ സ്ത്രീയെയും കൊലപ്പെടുത്തിയത്. തിരുവല്ലയിലെ ദമ്പതികള്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുവാനാണ് ബലി നടത്തിയതെന്നാണ് വിവരം. ഭഗവന്ത് ലൈല ദമ്പതികളാണ് ആഭിചാരക്രീയ നടത്തിയതെന്നാണ് വിവിരം.