നരബലി; പദ്മയുടെ പാദസരത്തിനായി തിരച്ചില്‍, ഫോണ്‍ കണ്ടെത്താനായില്ല

ആലപ്പുഴ. നരബലിക്ക് ഇരയായ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തി. എറണാകുളം സെന്‍ട്രല്‍ എസിപിസി ജയകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രതി മുഹമ്മദ് ഷാഫിയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാല്വരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എസി കനാലില്‍ മുങ്ങിപ്പരിശോധന നടത്തിയെങ്കിലും പാദസരം കിട്ടിയില്ല.

പാദസരം ഈ ഭാഗത്ത് വലിച്ചെറിഞ്ഞെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇലന്തൂരില്‍ ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയ ശേഷം പാദസരം ഷാഫി കൈക്കലാക്കിയിരുന്നു. തിരികെ എറണാകുളത്തേക്ക് പോകുന്നവഴി വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയെന്നാണ് വിവരം.

Loading...

അതേസമയം പത്മയുടെ ഫോണ്‍ കണ്ടെത്തുവാന്‍ നടത്തിയ തിരച്ചിലിലും ഫോണ്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഭഗല്‍സിങ്ങ് ചൂണ്ടിക്കാണിച്ച തോട്ടിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. ഇലന്തൂരില്‍ വീട്ടില്‍ എത്തിച്ച് ഭഗവല്‍ സിങ്ങിനെയും ഭാര്യ ലൈലയേയും തെളിവെടുപ്പ് നടത്തി. ഭഗവല്‍ സിങ്ങ് പത്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഫോണ്‍ വീടിന്റെ വടക്ക് ഭാഗത്തുള്ള തോട്ടിലേക്ക് കളയുകയായിരുന്നു.