പാലക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട് :പാലക്കാട് അസ്ഥികൂടം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മങ്കര അയ്യർമലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പും, പൊലീസും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. അയ്യർമല തേരുപറമ്പിൽ നിന്ന് അകലെയുള്ള ഗുഹയിലാണ് വൈകീട്ട് അഞ്ചരയോടെ അസ്ഥികൂടം കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.