മനുഷ്യക്കടത്ത് ; അജുമോന്റെ മൊഴികൾ നിർണായകം

മനുഷ്യക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നത് മജീദിനു മാത്രം എന്ന് അജുമോന്റെ മൊഴി. കുവൈത്തിലേക്കു യുവതികളെ കടത്തിയ കേസിൽ പൊലീസിനു മുന്നിൽ കീഴടങ്ങിയ പത്തനംതിട്ട സ്വദേശി അജുമോന്റെ മൊഴികളാണ് നിർണായകമായിരിക്കുന്നത്. മനുഷ്യക്കടത്തിന്റെ സൂത്രധാരൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണെന്ന് (എം.കെ.ഗാസലി) അജുമോന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും അജുമോന്റെ മൊഴി രേഖപ്പെടുത്തും.

വിദേശത്തു സ്ഥിര ജോലി ലഭിക്കാൻ യാത്രാരേഖകൾ സഹായകരമാവില്ലെന്ന ബോധ്യത്തോടെയാണു പലരും ഭാഗ്യപരീക്ഷണത്തിനായി പോകാൻ തയാറായതെന്നാണു അജുമോന്റെ മൊഴി. വിദേശത്തേക്കു കടത്തിയ യുവതികളെ സിറിയയിൽ എത്തിച്ചതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങൾ അറിയാവുന്നതെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്.

Loading...