കുടുംബവഴക്ക്; ഭാര്യക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി

മാവേലിക്കര: കുടുംബപ്രശ്നങ്ങളെത്തുടർന്ന് ജീവനൊടുക്കിയ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി. ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞതിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്യുകയായിരുന്നു. മാവേലിക്കര ഇറവങ്കര തടത്തിലാലിൽ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12-ഓടെയാണ് നാടിനെ നടുക്കിയ സംഭവം.

ഇരുവരും വഴക്കിട്ടതിനെ തുടർന്ന് ഷീബ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികൾ കെട്ടറുത്ത് ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ടൈൽസ് പണിക്കാരനായിരുന്ന സന്തോഷിന്റെ അമിത മദ്യപാനത്തെച്ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മക്കൾ: സങ്കീർത്ത്, സഞ്ജിത്ത്.

Loading...