സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. മലപ്പുറം മമ്ബാട് സ്വദേശി മൂസക്കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ മകളുടെ ഭര്‍ത്താവ് അബ്ദുല്‍ ഹമീദ് ആണ് അറസ്റ്റിലായത്. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അബ്ദുല്‍ ഹമീദിനെ പിടികൂടിയത്. മകളുടെ ഭര്‍ത്താവിന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മലപ്പുറം മമ്ബാട് സ്വദേശി മൂസക്കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി.

മൂസക്കുട്ടിയുടെ മകള്‍ നല്‍കിയ സ്ത്രീധന പീഡന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 23നാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ കാരണം മകളുടെ ഭര്‍ത്താവാണെന്ന് വ്യക്തമാക്കുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ശേഷമാണ് മൂസക്കുട്ടി ജീവനൊടുക്കിയത്. മകളുടെ ഭര്‍ത്താവ് സ്ത്രീധനത്തെ ചൊല്ലി മാനസികമായി പീഡിപ്പിക്കുന്നുവെന്നും, മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് മൂസക്കുട്ടി മരിക്കുന്നതിന് തൊട്ട് മുമ്ബ് ചിത്രീകരിച്ച വീഡിയോയിലുള്ളത്.

Loading...

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മൂസക്കുട്ടിയുടെ കുടുംബം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയും മൂസക്കുട്ടിയുടെ മകള്‍ ഹിബയും തമ്മിലുള്ള വിവാഹം. വിവാഹ സമയത്ത് ഹിബക്ക് 18 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കിയിരുന്നു. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്നും കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് പതിവാണെന്നും പരാതിയിലുണ്ട്.