ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും വീട് പൂട്ടി വരാന്തയിലാക്കിയ സംഭവം; ഭര്‍ത്താവ് ഒടുവില്‍ പിടിയില്‍

പാലക്കാട് ധോണിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്ബത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിയായ ശ്രുതിയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച സംഭവത്തിലാണ് ധോണി സ്വദേശി മനുകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവ ശേഷം ഭര്‍തൃവീട്ടിലേക്ക് മടങ്ങിയെത്തിയ ശ്രുതിയെയും കുട്ടിയെയും വീട്ടില്‍ കയറ്റാതെ വീട് അടച്ചുപൂട്ടി ഇയാള്‍ മുങ്ങുകയായിരുന്നു.

കോയമ്ബത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനം, സ്ത്രീ പീഡനം തുടങ്ങിയ വകുപ്പുകളും കുട്ടിയെ ഉപേക്ഷിച്ചതിന് ജുവൈനല്‍ ജസ്റ്റിസ് ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Loading...

വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് ഒരാഴ്ചക്കാലം ശ്രുതിയും കുട്ടിയും ഇയാളുടെ വീട്ടുവരാന്തയിലാണ് കഴിഞ്ഞിരുന്നത്. ശ്രുതി കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് വാങ്ങിയെങ്കിലും മനുകൃഷ്ണന്‍ ഇവരെ സംരക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. 2020 ജുലൈയിലായിരുന്നു ശ്രുതിയുടെയും മനുകൃഷ്ണന്റെയും വിവാഹം.