ഉരുളി കാണാത്തതിൽ തർക്കം;ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: ഉരുളി കാണാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി. പേരൂർക്കട സ്വദേശിയായ ബാലകൃഷ്ണൻ നായർക്കാണ് അഡീഷനൽ ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ഉരുളി കാണാതായതിനെത്തുടർന്നാണ് ഇരുവരും തർക്കം ഉണ്ടായത്. പിന്നീട് തർക്കത്തിൽ മേശയുടെ കാൽ കൊണ്ട് തലയ്ക്ക് അടിച്ച്‌ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയായ ഗോമതിയമ്മ(58)യെ ബാലകൃഷ്ണൻ നായർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ബാലകൃഷ്ണൻ നായർ നിരവധി തവണ ഇരുമ്ബ് കമ്പികൊണ്ട് അവരെ അടിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തിരുന്നുവെന്ന് കേസിൽ അയൽവാസി മൊഴി നൽകിയിരുന്നു.

വർഷങ്ങളായി സ്വരചേർച്ചയില്ലാതെ കഴിഞ്ഞിരുന്ന ദമ്പതികളായിരുന്നു ഇരുവരും, എന്നും മൊഴിയിൽ പറയുന്നു. 2018 ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു നാടിനെ നടുക്കിയ ആ സംഭവം അരങ്ങേറിയത്. വീട്ടിലെ ഉരുളി കാണാതായത് സംബന്ധിച്ചുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം പ്രതി ആയുധവും രക്തം അടങ്ങിയ വസ്ത്രങ്ങളും വീട്ടുവളപ്പിൽ കുഴിച്ചിട്ടു. ഇതിനുശേഷം ഉച്ച ഭക്ഷണവും കഴിച്ച്‌ വീടും പൂട്ടി പുറത്തു പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു വീടിനുള്ളിൽ മരിച്ചു കിടക്കുന്ന ഗോമതിയമ്മയെ കണ്ടത്. 40 സാക്ഷികൾ, 54 രേഖകൾ, 22 തൊണ്ടി മുതലുകൾ എന്നിവയാണ് വിചാരണ സമയത്ത് പ്രോസിക്യൂഷൻ കേസിന് വേണ്ടി ഹാജരാക്കിയത്.

Loading...