വൃക്ക വിൽക്കാൻ തയ്യാറാകാത്തതിന് ഭാര്യയെ മർദിച്ച സംഭവം; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയ്യാറാകാത്തതിന് ഭർത്താവ് ഭാര്യയെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും മെഡിക്കൽ ഓഫിസറും ഇക്കാര്യം അന്വേഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നുാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

വൃക്ക വിൽപ്പനയ്ക്ക് തയ്യാറായില്ലെന്ന് ആരോപിച്ച് യുവതിയെ ഭർത്താവ് മർദിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കോട്ടപ്പുറം സ്വദേശി സാജനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. വാടക വീട്ടിൽ താമസിച്ചിരുന്ന സാജന്റെ കുടുംബത്തോട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീട്ടുടമസ്ഥൻ ഇറങ്ങിപ്പോവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Loading...