വൃക്ക വിൽക്കാൻ തയ്യാറായില്ല; ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്,സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയ്യാറാകാത്തതിന് ഭാര്യയെക്രൂരമായി മർദിച്ച് ഭർത്താവ്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശിയായ സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഭാര്യയെയും മക്കളെയും മർദിച്ചതിനാണ് പൊലീസ് കേസ് എടുത്തത്. വൃക്ക വിൽക്കാൻ വിസമ്മതിച്ചതിനും വിവരം പുറത്ത് പറഞ്ഞതിനുമാണ് മർദനം എന്ന് ഭാര്യ പറഞ്ഞു.