ഭാര്യയെ കടിച്ച പാമ്പിനെയും കൊണ്ട് ഭര്‍ത്താവ് ആശുപത്രിയില്‍,ഭയന്നോടി ജീവനക്കാര്‍

ജയ്പൂര്‍: ഭാര്യയെ പാമ്പ് കടിച്ചപ്പോള്‍ പാമ്പിനെയും ഭാര്യയെയും ആശുപത്രിയില്‍ കൊണ്ടുവന്ന് ഭര്‍ത്താവ്. ഒടുവില്‍ ആശുപത്രി ജീവനക്കാര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടി.രാജസ്ഥാനിലെ ഉദയ്പൂരിലാണ് ഞെട്ടിച്ച സംഭവം നടന്നത്. ഭാര്യയെ കടിച്ച പാമ്പ് ഏതെന്ന് അറിയാത്തതിനാല്‍ കടിച്ച പാമ്പിനെ തല്ലിക്കൊന്ന് കവറിലിട്ടാണ് ഭര്‍ത്താവ് അംബാലാല്‍ ആശുപത്രിയില്‍ എത്തിയത്.

എന്നാല്‍ ഏതു പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ ഉടന്‍ തന്നെ ഇയാള്‍ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. ഇത് കണ്ടതോടെ ജീവനുളള പാമ്പാണെന്ന് കരുതി ആശുപത്രി ജീവനക്കാര്‍ പേടിച്ച് ഇറങ്ങി ഓടുകയായിരുന്നു.ചൊവ്വാഴ്ച രാത്രി ഉറങ്ങുന്ന സമയത്തായിരുന്നു അംബാലാലിന്റെ ഭാര്യയ്ക്ക് പാമ്പു കടിയേറ്റത്. എന്നാല്‍ കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയാന്‍ അംബാലാലിന് സാധിക്കാത്തതിനാല്‍ പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കുകയായിരുന്നു.

Loading...

പിന്നീട് അതിനെയും കൊണ്ട് ആശുപത്രിയില്‍ എത്തുകയും ചെയ്തു.ഏതു പാമ്പാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ ആണ് പാമ്പിനെ സൂക്ഷിച്ചിരുന്ന കവര്‍ അംബാലാല്‍ കാണിച്ചത് ഇതോടെ ജീവനക്കാര്‍ ഭയന്ന് നിലവിളിച്ച് കെട്ടിടത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടുകയായിരുന്നു. എന്നാല്‍ പിന്നീട് കവറില്‍ ഉള്ളത് ചത്ത പാമ്പാണെന്ന് ജീവനക്കാര്‍ക്ക് മനസിലായി. തുടര്‍ന്ന് ഭാര്യയ്ക്ക് പ്രഥമ ശ്രുശ്രൂഷ നല്‍കിയ ശേഷം വിദഗ്ദ ചികിത്സയ്ക്കായി ഉദയ്പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി യുവതിയുടെ ഭര്‍ത്താവ് അംബലാല്‍ പറഞ്ഞു.