ഭർത്താവിനെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നു; സംഭവം പാലക്കാട്

പാലക്കാട്; കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു.ചുങ്കം സ്വദേശിയായ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്.വിറക് കൊളളികൊണ്ട് ശാന്ത ഭർത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ, അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

പിന്നാലെ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിൻറെ പേരിൽ വീട്ടിൽ തർക്കം പതിവാണ് എന്നുമാണ് അയൽവാസികൾ പറയുന്നത്. ശാന്തയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, വിറക് കൊണ്ട് തലയ്ക്കടിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പതിവ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Loading...