കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ഭാര്യ രക്ഷപ്പെട്ടു

കിടങ്ങൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയശേഷം ഇലക്ട്രിക് ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തീപടര്‍ന്ന വസ്ത്രം വലിച്ചെറിഞ്ഞ ഭാര്യ രക്ഷപ്പെട്ടു. കുമ്മണ്ണൂര്‍ മന്ദിരം ആറ്റുകടവിന് സമീപം പുന്നവേലിപാതയില്‍ മോഹനന്‍ (54)ആണ് ഭാര്യയെ തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് 5.30നായിരുന്നു സംഭവം.

മരപ്പണിക്കാരനായിരുന്ന മോഹനനും ഭാര്യയും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇങ്ങനെ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഭാര്യ രാധയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം മോഹനന്‍ വീടിനോട് ചേര്‍ന്ന പണിശാലയിലെത്തി കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പാലാ താലൂക്കാശുപത്രിയി ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മക്കള്‍: അരുണ്‍, അമല്‍.

Loading...