കുടുംബവഴക്ക്, ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം എരുമക്കുഴിയിലാണ് സംഭവം.കുറ്റിച്ചല്‍ താന്നിമൂട് സ്വദേശിയായ പത്മാക്ഷി ആണ് കൊല്ലപ്പെട്ടത്.52 വയസ്സായിരുന്നു.പത്മാക്ഷിയുടെ ഭര്‍ത്താവ് ഗോപാലനെ (60) പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്മാക്ഷിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Loading...