ഭാര്യയെ കുത്തി കൊലപ്പെടുത്തി അതി ക്രൂരത; മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി നേരം വെളുപ്പിച്ച് യുവാവ്

മുംബൈ: വാക്കുതര്‍ക്കത്തിനൊടുവില്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവിന്റെ അതിക്രൂരത. മഹാരാഷ്ട്രയില്‍ ഉസ്മാനാബാദ് ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. ഒമേര്‍ഗ താലൂക്ക് സ്വദേശിയായ വിനോദ് ധന്‍സിങ് പവാറാണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തിയത്.

കൊലപാതകം നടത്തിയശേഷം ഒരു രാത്രി മുഴുവന്‍ ഇയാള്‍ മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുറും പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഒമ്പത് മാസം മുമ്പാണ് കുഴല്‍ക്കിണര്‍ കമ്മീഷന്‍ ഏജന്റായ വിനോദും പ്രിയങ്കയും തമ്മില്‍ വിവാഹിതരായത്. തുല്‍ജപൂരിലെ ആശുപത്രിയില്‍ നഴ്സായിരുന്നു പ്രിയങ്ക അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. സ്ത്രീധനം ഇനിയുൃം വേണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്കയുമായി നിരന്തരം കലഹമായിരുന്നുവെന്ന് കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Loading...